l o a d i n g

കേരള

ആര്‍.കെ.കുടുംബസംഗമം 2026 സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 3, 2026

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പുരാതന തറവാടായ രാമന്‍കുളങ്ങര (ആര്‍.കെ) കുടുംബത്തിന്റെ 'കുടുംബസംഗമം 2026' ആവേശപൂര്‍വ്വം നടന്നു. ഗഫൂര്‍ ആര്‍.കെ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. മുജീബ് ആമുഖ പ്രസംഗം നടത്തി.
പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.എന്‍. ഭാസ്‌കരന്‍, വൈസ് പ്രസിഡന്റ് തസ്ലീന നാസര്‍ എന്നിവരെ ചടങ്ങില്‍ ആര്‍.കെ. കുടുംബം പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബത്തിലെ മുതിര്‍ന്ന പന്ത്രണ്ട് അംഗങ്ങള്‍ക്ക് സ്‌നേഹാദര സൂചകമായി മെമന്റോകള്‍ സമ്മാനിച്ചു.

കഴിഞ്ഞ 11 വര്‍ഷമായി റമദാന്‍ മാസത്തില്‍ നടപ്പിലാക്കി വരുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളിലും വിപുലമായി തുടരുമെന്ന് സംഗമം പ്രഖ്യാപിച്ചു. നൂറിലധികം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കാവശ്യമായ ഭക്ഷ്യധാന്യ കിറ്റുകള്‍ റമദാന്‍ ആദ്യദിനം വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയും, ജാതി-മത ഭേദമന്യേ രോഗികള്‍ക്ക് നല്‍കിവരുന്ന ചികിത്സാ സഹായങ്ങളും തുടരും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്ലീന ആശംസ നേര്‍ന്നു.

കരീം, ഫൈസല്‍ കൊളക്കാട്, മുഹമ്മദ് അലി,ഗനി,ജബ്ബാര്‍, റാഫി,റിസ്വാന്‍, ഷര്‍മ്മദലി,സുബൈര്‍, ഫൈസല്‍,റംഷാദ്. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അസ്ലം സ്വാഗതവും റാഫി നന്ദിയും പറഞ്ഞു. അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായ രീതിയില്‍ കുടുംബസംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചാണ് സംഗമം പിരിഞ്ഞത്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026