l o a d i n g

കേരള

പുനര്‍ജനി പദ്ധതി: വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണ പദ്ധതിയായ 'പുനര്‍ജനി'യുമായി ബന്ധപ്പെട്ട വിദേശ ഫണ്ട് സ്വീകരണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്ന് പണം പിരിച്ചതില്‍ എഫ്.സി.ആര്‍.എ (FCRA) നിയമലംഘനം നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
വിജിലന്‍സ് മുന്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്ത സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിലവില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വരും ദിവസങ്ങളില്‍ മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ചു. ഇത് 2010-ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 3 (2) (എ) പ്രകാരം ഗുരുതരമായ ലംഘനമാണെന്നാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന നിയമലംഘനം. സ്വകാര്യ സന്ദര്‍ശനത്തിനെന്ന് കാട്ടി കേന്ദ്രാനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി പൊതുപദ്ധതിക്കായി ഫണ്ട് സ്വരൂപിച്ചുവെന്നാണ് ആരോപണം.

നിയമസഭാ സാമാജികന്‍ എന്ന നിലയിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സ് പ്രകാരം സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്. 2018-ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതിയായിരുന്നു പുനര്‍ജനി. ഇതിനായി വിദേശത്ത് പോയി പണപ്പിരിവ് നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്.

യു.കെയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രളയബാധിതരായ സ്ത്രീകള്‍ക്കായി നെയ്ത്തുയന്ത്രം വാങ്ങാന്‍ ഒരാള്‍ 500 പൗണ്ട് വീതം നല്‍കണമെന്ന് വി.ഡി. സതീശന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വിജിലന്‍സ് പ്രധാന തെളിവായി പരിശോധിച്ചിട്ടുണ്ട്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026