l o a d i n g

കായികം

ക്രിസ്റ്റല്‍ വൈഎഫ്‌സി ചാമ്പ്യന്‍സ് കപ് 2025 റീം എഫ്സി ജുബൈല്‍ ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 5, 2026

ജുബൈല്‍: യൂത്ത് ഫുട്ബാള്‍ ക്ലബ് ജുബൈലിന്റെ നേതൃത്വത്തില്‍ ജുബൈല്‍ ഫിഫ അറീന സ്റ്റേഡിയത്തില്‍ നടന്ന CRYSTAL YFC CHAMPIONS CUP 2k25 വിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ മുഴുസമയവും സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ചാച്ചാ എഫ് സി ഖോബാറിനെ സഡന്‍ ഡെത്തില്‍ പരാജയപ്പെടുത്തി റീം എഫ്സി ജുബൈല്‍ ജോതാക്കളായി. വിജയികള്‍ക്ക് ക്രിസ്റ്റല്‍ ഇന്റര്‍നാഷണല്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ക്യാഷ് പ്രൈസും അല്‍ സുബൈദി Lawyers & consultants കമ്പനി മാനേജിങ് ഡയറക്ടര്‍ അഹമ്മദ് അല്‍ സുബൈദി യും ക്രിസ്റ്റല്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സയ്യിദ് സഹീറും ചേര്‍ന്നു സമ്മാനിച്ചു.

റണ്ണര്‍ ആയ ചാച്ചാ എഫ്സി കോബാറിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും മുഹമ്മദ് അല്‍ സുബൈദി യും ടൂര്‍ണമെന്റ് കണ്‍വീനര്‍ അബ്ദുല്ലാഹ് സഈദും ക്രിസ്റ്റല്‍ ഡയറക്ടര്‍ സയ്യിദ് താസിമും ചേര്‍ന്ന് വിതരണം ചെയ്തു. ടൂര്‍ണമെന്റിന്റെ ആദ്യദിവസം മത്സരങ്ങള്‍ റൈദാന്‍ ഗ്ലോബല്‍ ഗ്രൂപ്പ് ഡയറക്ടര്‍ സിദ്ധിക്ക് കിക്ക് ഓഫ് ചെയ്ത് തുടക്കം കുറിച്ചു. വിജയികള്‍ക്കുള്ള മനോഹരമായ ട്രോഫികളുടെ പ്രകാശനം ജാബിര്‍ അലി, മുഹമ്മദ് അലി, അലി റാസ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

വീറും വാശിയുമേറിയ ആദ്യമത്സരങ്ങളില്‍ ക്രിസ്റ്റല്‍ വൈ എഫ്‌സി ജുബൈല്‍, റീം എഫ് സി ജുബൈല്‍, ഡ്രെസ്സര്‍ ചാലിയാര്‍ എഫ്സി ദമ്മാം, ചാചാ എഫ് സി ഖോബാര്‍ എന്നിവര്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ചു സെമിഫൈനലിലേക്കു യോഗ്യത നേടി. ഫൈനല്‍ മത്സരത്തില്‍ മികച്ച കളിക്കാരനും ടൂര്‍ണമെന്റിലെ ബെസ്‌ററ് കീപ്പര്‍ ആയും റീം എഫ്‌സിയുടെ ഗോള്‍ കീപ്പര്‍ ജുനൈസ്, ടൂര്‍ണമെന്റ് പ്ലെയര്‍ ആയി ചാച്ച എഫ് സി ഖോബാറിന്റെ ഷെഫിന്‍ അഹമ്മദ്, ടോപ്‌സ്‌കോറര്‍ ആയി ചാച്ചാ എഫ് സി കോബാറിന്റെ മുഹമ്മദ് മാസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്കുള്ള ട്രോഫികള്‍ ജാബിര്‍ അലി, റഫീഖ് അബ്ദുള്‍റഹ്‌മാന്‍, സയ്യിദ് ശിഹാബ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. മത്സരങ്ങള്‍ വഈല്‍ ഒമര്‍, ഷിഹാസ് താനൂര്‍, ഷിബിന്‍ സാലിഹ്, അര്‍ഷാദ്, ഷബാസ്, നിഹ്‌മത്തുള്ള എന്നിവര്‍ നിയന്ത്രിച്ചു. ടൂര്‍ണമെന്റിന് അഹ്‌മദ് റാഷിദ്, അജിത് സ്പിന്‍ഗര്‍, ബിലാല്‍, ഷിബിന്‍ഷാ, ആഷിഖ്, ഫൈസല്‍, സഈദ്, ശമ്മാസ്, അബ്ദുറഹ്‌മാന്‍, ഷെഫിക്, സാലിഹ്, ഹസനുല്‍ ബന്ന എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026