l o a d i n g

കായികം

ഡിഫ ചാമ്പ്യന്‍സ് ലീഗിന് വെള്ളിയാഴ്ച്ച തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 7, 2026

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ലീഗിന് ജനുവരി 09 ന് തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 24 ടീമുകള്‍ പങ്കെടുക്കുന്ന ലീഗ് ടൂര്‍ണമെന്റിന് ദമാം വിന്നേഴ്സ് സ്റ്റേഡിയമാണ് മത്സര വേദി. മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16ന് നടക്കും. ബിസിനസ് രംഗത്തെ പ്രമുഖരായ എച്.എം.ആര്‍ കമ്പനി ലിമിറ്റഡാണ് മേളയുടെ മുഖ്യ പ്രായോജകര്‍.

ഡിഫക്ക് കീഴില്‍ രണ്ട് വര്‍ഷത്തോളമായി നടന്ന് വന്ന ടൂര്ണമെന്റുകളിലെ ടീമുകളുടെ പോയന്റിനെ അടിസ്ഥാനമാക്കി എ,ബി,സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ചാമ്പ്യന്‍സ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. മൂന്ന് ഗ്രുപ്പുകളില്‍ നിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനല്‍ മത്സരത്തിലൂടെ നിശ്ചയിക്കും. 45 മത്സരങ്ങളുള്ള ടൂര്‍ണമെന്റ് മെയ് അവസാന വാരം വരെ നീണ്ടുനില്‍ക്കും. റമദാനില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല. വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. ടൂര്‍ണമെന്റിന്റെ ഭാഗമായി വിവിധ കലാ സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്ക് മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ സാധിക്കുക. ഇതാദ്യമായാണ് ഡിഫക്ക് കീഴില്‍ ലീഗ് ഫുട്‌ബോള്‍ മേള സംഘടിപ്പിക്കപ്പെടുന്നത്. ദമാമിലെ കാല്‍പന്ത് സംഘാടനത്തിന് ഏകീക്യത വേദിയെന്ന രൂപത്തില്‍ 2009 ജനുവരി 08ന് പിറവി കൊണ്ട ഡിഫ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പതിനേഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡിഫ സാരഥികള്‍ പറഞ്ഞു. 24 ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡിഫയില്‍ ആയിരത്തില്‍ പരം പ്രൊഫഷണല്‍ കളിക്കാരുണ്ട്. ഇടവേളകളില്ലാതെ ടൂര്ണമെന്റുകള്‍ക്ക് വേദിയാവുന്ന പ്രവാസ ലോകത്തെ ഒരിടമാണ് ദമാം. പ്രവാസികളില്‍ കായിക അവബോധം ഉണ്ടാക്കിയെടുക്കുകയും ഫുട്‌ബോള്‍ വികാസത്തിനായി നിരവധി പ്രവര്‍ത്തന പരിപാടികളും, ഒപ്പം മറുകൈ അറിയാതെയുള്ള നിരവധി ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങളും ഡിഫക്ക് കീഴില്‍ സംഘടിപ്പിച്ച് വരുന്നുണ്ടെന്ന് സംഘാടകര്‍ വിശദീകരിച്ചു. ക്ലബുകള്‍ക്ക് കീഴിലുള്ള കുട്ടികള്‍ക്കായുള്ള അക്കാദമികളും നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ഡിഫ പ്രസിഡന്റും ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാനുമായ ഷമീര്‍ കൊടിയത്തൂര്‍, ജനറല്‍ കണ്‍വീനര്‍ മുജീബ് കളത്തില്‍, ജനറല്‍ സെക്രട്ടറി റഷീദ് മാളിയേക്കല്‍, ട്രഷറര്‍ ജുനൈദ് നീലേശ്വരം, മീഡിയ കോഡിനേറ്റര്‍ ആസിഫ് മേലങ്ങാടി എന്നിവര്‍ പങ്കെടുത്തു.

-പടം : ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ലീഗിനെ കുറിച്ച് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026