l o a d i n g

ഗൾഫ്

വിമാന യാത്രയെ ഭയന്ന പെണ്‍കുട്ടി ഇന്ന് ആകാശ യാത്രയിലെ റാണി

Thumbnail
Publisher By     BY - DESK
January 19, 2026

ദുബായ്: വിമാനത്തില്‍ കയറാന്‍ മരുന്നുകളെയും ഉറക്കഗുളികകളെയും ആശ്രയിച്ചിരുന്ന ഒരു കാലത്തുനിന്നും ഇന്ന് ആകാശയാത്രകളുടെ റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് ദുബായിലെ പ്രവാസിയായ ലെയ്സ് ലാരായ. 14-ാം വയസ്സിലുണ്ടായ ഒരു വിമാനപകടത്തിന്റെ ആഘാതത്തില്‍ വര്‍ഷങ്ങളോളം വിമാനയാത്രകളെ ഭയപ്പെട്ടിരുന്ന ലാരായയുടെ ജീവിതം മാറ്റിമറിച്ചത് ദുബായിലെ താമസവും എമിറേറ്റ്‌സ് എയര്‍ലൈന്‍സുമാണ്.

ബ്രസീല്‍ സ്വദേശിയായ ലാരായ 15 വര്‍ഷം മുന്‍പാണ് ഹോസ്പിറ്റാലിറ്റി രംഗത്ത് ജോലി ചെയ്യുന്നതിനായി ദുബായിലെത്തിയത്. ദുബായിലേക്ക് വരുമ്പോള്‍ തന്റെ ഭയം മാറുമെന്നോ ഇത്രയധികം യാത്രകള്‍ ചെയ്യുമെന്നോ അവര്‍ കരുതിയിരുന്നില്ല. ഇന്ന് അവരുടെ ഫ്‌ലൈറ്റ് ലോഗ് അനുസരിച്ച് ലാരായ ഇതിനോടകം 709 വിമാനയാത്രകള്‍ പൂര്‍ത്തിയാക്കി. ഏകദേശം 33.8 ലക്ഷം കിലോമീറ്ററുകള്‍ ആകാശത്തിലൂടെ സഞ്ചരിച്ചു. ഭൂമിയെ 84 തവണ വലംവെച്ച ദൂരത്തിന് തുല്യമാണിത്. 2025-ല്‍ മാത്രം 140 വിമാനയാത്രകള്‍ നടത്തി അവര്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി.

എയര്‍ബസ് എ380 വിമാനങ്ങളാണ് തന്റെ ആകാശപേടി പൂര്‍ണ്ണമായും മാറ്റിയതെന്ന് ലാരായ പറയുന്നു. ആ വിമാനത്തിന്റെ നിശബ്ദതയും സ്ഥലസൗകര്യവും യാത്രകളെ പ്രിയപ്പെട്ടതാക്കി. എ380 വിമാനത്തില്‍ മാത്രം പത്തുലക്ഷം മൈലുകള്‍ പറക്കുക എന്ന തന്റെ സ്വപ്നം കഴിഞ്ഞ ഡിസംബറില്‍ അവര്‍ പൂര്‍ത്തിയാക്കി.

ലക്ഷ്യസ്ഥാനത്തേക്കാള്‍ ഉപരി യാത്രകളെ സ്‌നേഹിക്കുന്നു ലാരായ. പലപ്പോഴും ഉച്ചഭക്ഷണത്തിന് മാത്രമായി അവര്‍ വിദേശരാജ്യങ്ങളില്‍ പോയി മടങ്ങാറുണ്ട്. ദുബായില്‍ മഴയുള്ള ഒരു ദിവസം ഡെലിവറി തടസ്സപ്പെട്ടപ്പോള്‍ ലഞ്ചിനായി ജപ്പാനിലെ ഒസാക്കയില്‍ പോയി മടങ്ങിയത് അവരുടെ യാത്രകളിലെ രസകരമായ ഒരു സംഭവമാണ്.

ആകാശത്തോടുള്ള ഇഷ്ടം ലാരായയുടെ വീട്ടിലും കാണാം. യാത്രകളുടെ സ്മരണക്കായി വീട്ടില്‍ ഒരു മ്യൂസിയും തന്നെ ഒരുക്കിയിട്ടുണ്ട്. ഒരിക്കല്‍ തന്റെ പിറന്നാള്‍ യാത്രയില്‍ ഇരുന്ന സീറ്റിലെ വിമാനത്തിന്റെ ജനാല വരെ അവര്‍ സ്വന്തമാക്കി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ സന്ദര്‍ശിച്ച വിമാനത്താവളങ്ങളുടെ കോഡുകള്‍ പ്രിന്റ് ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചാണ് തന്റെ ഓരോ നാഴികക്കല്ലുകളും അവര്‍ ആഘോഷിക്കുന്നത്.

സൗഹൃദങ്ങളും യാത്രകള്‍ നല്‍കുന്ന സ്വാതന്ത്ര്യവുമാണ് തന്നെ ആകാശങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ലാരായ പറയുന്നു. വിമാനത്തിലെ ക്രൂ അംഗങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ നല്‍കാനും അവര്‍ മറക്കാറില്ല.

ഫോട്ടോ: 20 ലക്ഷം മൈല്‍സ് ദൂരം വിമാനത്തില്‍ യാത്ര ചെയ്തതിന്റെ ആഘോഷം ഇത്തിഹാദ് എയര്‍വേയ്‌സിലെ ജീവനക്കാരോടൊപ്പം ആഘോഷിച്ചപ്പോള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026