l o a d i n g

ഗൾഫ്

ചെങ്ങന്നൂര്‍ സ്വദേശി ജിസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

താഹ കൊല്ലേത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 20, 2026

ജിസാന്‍: ആലപ്പുഴ ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് പെരിങ്ങല്‍പുരം രേവതിയില്‍ മുരളീധരന്‍ (61) ഹൃദയാഘാതം മൂലം ജിസാനില്‍ മരിച്ചു. ജിസാന്‍ ഫിഷ് മാര്‍ക്കറ്റിനു സമീപമുള്ള താമസസ്ഥലത്ത് വെച്ച് ഇന്നലെ രാത്രി 12 മണിയോടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ജിസാന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച്ച മുമ്പ് ജിസാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. റിയാദ് ആസ്ഥാനമായ അല്‍ദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാന്‍ ശാഖയിലെ ജീവനക്കാരനായിരുന്നു.

30 വര്‍ഷമായി ജിസാനില്‍ ജോലിചെയ്യുന്ന മുരളീധരന്‍ കഴിഞ്ഞ ആറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. മുരളീധരന്റെ ആകസ്മിക വിയോഗം ജിസാന്‍ ഫിഷ് മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) യൂണിറ്റ് ഭാരവാഹിയായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ജല ജനറല്‍ സെക്രട്ടറി സലാം കൂട്ടായി, യൂണിറ്റ് ഭാരവാഹികളായ ഗഫൂര്‍ പൊന്നാനി, സമീര്‍ പരപ്പനങ്ങാടി, ജമാല്‍ കടലുണ്ടി എന്നിവരുടെ നേതൃത്വത്തില്‍, ജിസാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ ആരംഭിച്ചു. മുരളീധരന്റെ വിയോഗത്തില്‍ ജല ഫിഷ്മാര്‍ക്കറ്റ് യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.

എണ്ണയ്ക്കാട്ട് കൊച്ചുപുരയില്‍ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ്. അജി മുരളിയാണ് ഭാര്യ. മൂത്ത മകന്‍ അമല്‍ മുരളി ബഹ്റിനില്‍ ജോലിചെയ്യുന്നു. മറ്റു മക്കള്‍: അമൃത് മുരളി, അമര്‍ മുരളി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026