l o a d i n g

കായികം

ഇബ്‌നു തൈമിയ്യാ സെന്റര്‍ സ്‌പോര്‍ട്‌സ് മീറ്റ്: ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റെഡ് ഹൗസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ യെല്ലോ ഹൗസും ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 23, 2026

ജിദ്ദ: ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യാ സെന്ററിലെ മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ 2025-26 വര്‍ഷത്തെ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ അസ്ഫാനിലെ അല്‍സഫ്വാ ടര്‍ഫില്‍ സംഘടിപ്പിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടിക്കും വെവ്വേറെയായി തയ്യാറാക്കിയ ഗ്രൗണ്ടുകളിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി പി സുഹൈര്‍ ഉദ്ഘാടനം ചെയ്യുകയും ആണ്‍കുട്ടികളുടെ മാര്‍ച്ച് പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. വനിതാ കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷമീല മൂസ പെണ്‍കുട്ടികളുടെ മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു.

ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, കിഡ്‌സ് എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളിലായി തരംതിരിച്ചുകൊണ്ട് 100 മീറ്റര്‍ ഓട്ടം, 200 മീറ്റര്‍ ഓട്ടം, 1500 മീറ്റര്‍ ഓട്ടം, 4ഃ100 മീറ്റര്‍ റിലേ, സാക്ക് റേസ്, റിംഗ് പാസ്സിംഗ്, കബഡി, വടംവലി, ഫുട്‌ബോള്‍, ബോള്‍ പാസ്സിംഗ്, ബോള്‍ ഗാതറിംഗ്, ബലൂണ്‍ ബഴ്സ്റ്റിംഗ്, ലെമണ്‍ ആന്‍ഡ് സ്പൂണ്‍, ഹാറ്റ് പാസ്സിംഗ് തുടങ്ങിയ വിവിധ മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്കെല്ലാം മെഡലുകള്‍ നല്‍കി.

സയീം മന്‍സൂര്‍ (സീനിയര്‍ ബോയ്‌സ്), അയ്ഹാന്‍ മന്‍സൂര്‍ (ജൂനിയര്‍ ബോയ്‌സ്), റുവാ ഹനീന്‍ (സീനിയര്‍ ഗേള്‍സ്), മറിയം (ജൂനിയര്‍ ഗേള്‍സ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി. 4 ഹൗസുകളായി തിരിച്ചു നടന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റെഡ് ഹൗസ് ഒന്നാം സ്ഥാനവും ഗ്രീന്‍ ഹൗസ് രണ്ടാം സ്ഥാനവും ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ യെല്ലോ ഹൗസ്, ബ്ലൂ ഹൗസ്, റെഡ് ഹൗസ് എന്നീ ടീമുകള്‍ യഥാക്രമം ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് എന്നീ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

വിദ്യാര്‍ത്ഥികളുടെ മത്സരങ്ങള്‍ക്ക് പുറമേ രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, വളന്റിയേഴ്സ് എന്നിവര്‍ക്കായി ഫുട്‌ബോള്‍, വടംവലി, ഓട്ടമത്സരം എന്നിവയും സംഘടിപ്പിക്കപ്പെട്ടു. ഫുട്‌ബോള്‍ മത്സരത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനവും വളന്റിയേഴ്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ വടംവലിയില്‍ രക്ഷിതാക്കള്‍ ഫസ്റ്റും വളന്റിയേഴ്സ് സെക്കന്‍ഡും നേടി. രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 9 മണിയോടെ അവസാനിച്ച പരിപാടിക്ക് ഇസ്ലാഹീ സെന്റര്‍ ഭാരവാഹികള്‍, മദ്രസ്സാ അധ്യാപകര്‍, വളന്റിയേഴ്സ് തുടങ്ങി ഇസ്ലാഹീ സെന്ററിന്റെ മുഴുവന്‍ പ്രവര്‍ത്തകരും വനിതാ വിങ്ങും നേതൃത്വം നല്‍കി.

ഫോട്ടോ: സ്‌പോര്‍ട്‌സ് മീറ്റ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി പി സുഹൈര്‍ ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026