l o a d i n g

കേരള

എട്ടു വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാന്‍,6 മണിക്കൂര്‍ നീണ്ട കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവത്തിലൂടെ നേടിയത് 48,80,245 രൂപ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

പാലക്കാട് (കടമ്പഴിപ്പുറം): ഇമ്മ്യൂണോ തെറാപ്പിക്ക് നിര്‍ദ്ദേശിക്കപ്പെട്ട 8 വയസ്സുകാരന്‍ കാര്‍ത്തികേയനെ രക്ഷിക്കാന്‍ പുലാപ്പറ്റ മൂച്ചിത്തറ കെ പി ഓഡിറ്റോറിയം കേന്ദ്രീകരിച്ചു നടന്ന സമാനതകളില്ലാത്ത ജനകീയ കാരുണ്യ വിപ്ലവത്തില്‍ സുമനസ്സുകളുടെ സഹായ പ്രവാഹം. കോണിക്കഴി മുണ്ടൊള്ളി വീട്ടില്‍ മണികണ്ഠന്‍ മകന്‍ കാര്‍ത്തികേയനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാണ് നാടൊന്നാകെ കൈകോര്‍ത്തത്. വീടുകള്‍ തോറും നടത്തിയ ബക്കറ്റ് പിരിവില്‍ 48,80,245 ലക്ഷം രൂപ സമാഹരിക്കാനായി.

മൂന്ന് ആഴ്ചകളായി തുടങ്ങിയ ഫണ്ട് സമാഹരണത്തിലൂടെ അക്കൗണ്ടിലേക്ക് ലഭിച്ച തുക കൂടി കൂട്ടിയാല്‍ 1 കോടി 96 ലക്ഷം രൂപയാണുള്ളത്. പെരിങ്ങോട്ടുകുറുശ്ശി ദയാ ചാരിറ്റബിള്‍ ട്രസ്റ്റും കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തും ചേര്‍ന്നാണ് കാരുണ്യ വിപ്ലവം സംഘടിപ്പിച്ചത്. കാര്‍ത്തികേയന്‍ ഒരു വര്‍ഷമായി അപൂര്‍വ്വയിനം രക്താര്‍ബുദമായ മെറ്റാസ്റ്റാറ്റിക് ന്യൂറോ ബ്ലാസ്റ്റോമ ബാധിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ഹോസ്പിറ്റലിന്‍ ചികിത്സയിലാണ്. ഇമ്മ്യൂണോ തെറാപ്പി ചെയ്താല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താനാവൂ എന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നത്. 91 സ്‌ക്വാഡുകള്‍ സീല്‍ഡ് ബക്കറ്റുകളുമായി കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും കയറിയിറങ്ങി പണം ശേഖരിച്ചു.

6 മണിക്കൂര്‍ നീണ്ട കാരുണ്യ വിപ്ലവം സമാനതകളില്ലാത്ത സംഘടിതമായ കനിവിന്റെ ചേര്‍ത്തു വയ്ക്കലായി. ബക്കറ്റ് പിരിവ് കഴിഞ്ഞ സ്‌ക്വാഡുകള്‍ കളക്ഷന്‍ സെന്ററായ കെ.പി.ഓഡിറ്റോറിയത്തിലെത്തി സീല്‍ഡ് ബക്കറ്റ് പൊളിച്ച് പണമെണ്ണി തിട്ടപ്പെടുത്തി ക്യാഷ് കൗണ്ടറില്‍ ഏല്‍പ്പിച്ച് രസീത് വാങ്ങുന്ന വിധത്തിലായിരുന്നു കര്‍മ പരിപാടി.

കാരുണ്യ വിപ്ലവത്തില്‍ കക്ഷി രാഷ്ട്രീയ,ജാതി മത ഭേദമന്യേ മുഴുവന്‍ ജനങ്ങളേയും സഹകരിപ്പിക്കാനായി. രാവിലെ കാരുണ്യ വിപ്ലവത്തിന്റെ ഉദ്ഘാടനം പ്രചോദക പ്രഭാഷകന്‍ ഫിലിപ്പ് മമ്പാട് നിര്‍വഹിച്ചു. ദയാ ട്രസ്റ്റ് സ്ഥാപകന്‍ ഇ ബി രമേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ ബീന, ജനറല്‍ കണ്‍വീനര്‍ ശങ്കര്‍.ജി കോങ്ങാട്, ഷൈനി രമേഷ്, ജോജോ പൂമരത്തിങ്കല്‍, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

വൈകിട്ട് നടന്ന സമാപന പൊതു പരിപാടി രാഗരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക ചെയര്‍മാന്‍ ഇ.ബി. രമേഷ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അധ്യക്ഷ എം കെ ബീന സമാഹരിച്ച തുക പുലാപ്പറ്റ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് സെക്രട്ടറിക്ക് കൈമാറി.
വൈസ് പ്രസിഡണ്ട് കൃഷ്ണന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിനോദ്, ശങ്കര്‍.ജി കോങ്ങാട്, ബാലകൃഷ്ണന്‍ പി, ജയശങ്കര്‍ പുലാപ്പറ്റ, മോഹന്‍ദാസ് മാസ്റ്റര്‍, ചന്ദ്രകുമാര്‍, മണികണ്ഠന്‍ മുണ്ടൊള്ളി എന്നിവര്‍ സംസാരിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026