l o a d i n g

കേരള

ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാവാന്‍ സിയാല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 2, 2026

കൊച്ചി: യാത്രക്കാര്‍ക്കായി ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ സിയാല്‍. ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ (K-HVIC) ഫൗണ്ടേഷനും സിയാലും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു. സിയാലിലെ 0484 എയ്‌റോ ലോഞ്ചില്‍ നടന്ന ചടങ്ങില്‍, കേരള ഹൈഡ്രജന്‍ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈദ്യുതി മന്ത്രിയും അനെര്‍ട്ട് ഭരണസമിതി ചെയര്‍മാനുമായ കെ. കൃഷ്ണന്‍കുട്ടിയും, സിയാല്‍ ഡയറക്ടറും വ്യവസായ, നിയമ വകുപ്പ് മന്ത്രിയുമായ അഡ്വ. പി. രാജീവുമാണ് ധാരണാപത്രം കൈമാറിയത്.

കേരള ഹൈഡ്രജന്‍ വാലി പദ്ധതിയുടെ ഭാഗമായി, ദേശീയ ഗ്രീന്‍ ഹൈഡ്രജന്‍ മിഷനിന്റെ പിന്തുണയോടെ, കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് ബസുകള്‍ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുന്നതാണ് പദ്ധതി. ബസുകള്‍ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം, മൊത്തം 8.7 കോടി രൂപയുടെ ധനസഹായം ഘട്ടംഘട്ടമായി കേരള HVIC ഫൗണ്ടേഷന്‍ നല്‍കും.

ഒരു വര്‍ഷത്തിനകം ബസുകള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവര്‍ത്തനച്ചെലവും മറ്റ് ചെലവുകളും സിയാല്‍ വഹിക്കും. ബസുകളുടെ പ്രവര്‍ത്തന മാതൃകയും റൂട്ടുകളും സിയാല്‍ തീരുമാനിക്കും.

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്, കേരള HVIC ഫൗണ്ടേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഹര്‍ഷില്‍ ആര്‍. മീന ഐ.എ.എസ്, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിലെ സീനിയര്‍ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. രഞ്ജിത് കൃഷ്ണ പൈ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പദ്ധതി നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുകയും, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം ശക്തിപ്പെടുകയും ചെയ്യും. സിയാലും ബി.പി.സി.എല്ലും ചേര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബസുകള്‍ക്ക് ആവശ്യമായ ഇന്ധന വിതരണം സാധ്യമാകും. ഹൈഡ്രജന്‍ വിതരണവുമായി ബന്ധപ്പെട്ട നിയമപരമായ അനുമതികള്‍ ഇതിനകം ലഭിച്ചതിനാല്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026