l o a d i n g

ഗൾഫ്

ജുബൈല്‍ ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 3, 2026

ജുബൈല്‍: സൗദി മതകാര്യ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജുബൈല്‍ ദഅവാ സെന്റര്‍ മലയാള വിഭാഗം സംഘടിപ്പിച്ച ഇരുപത്തിനാലാമതു വാര്‍ഷിക സമ്മേളനമായ ജുബൈല്‍ ഫാമിലി കോണ്‍ഫറന്‍സ് 2.0 വമ്പിച്ച ജന പങ്കാളിത്തത്തോടെ ജുബൈല്‍ അന്തലൂസ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
കുടുംബം , വിശുദ്ധി, സംസ്‌കാരം എന്ന പ്രമേയത്തിലൂന്നി സംഘടിപ്പിക്കപ്പെട്ട കിഴക്കന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സമ്മേളനത്തില്‍ ഒരേ സമയം മൂന്നു വേദികളില്‍ വിവിധ സെഷനുകളിലായി വ്യത്യസ്ത പരിപാടികള്‍ അരങ്ങേറി.

സ്ത്രീകളും കുട്ടികളുമടക്കം കിഴക്കന്‍ പ്രവിശ്യയിലെ ദമാം, അല്‍ ഖോബാര്‍, അല്‍ അഹ്‌സ, ഖഫ്ജി, ഹഫര്‍ ബാതിന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഏകദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായ മുഹമ്മദ് നബിയെ മാതൃകയാക്കിയ ലക്ഷ്യ ബോധത്തോടെയുള്ള ജീവിതമാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. മൂല്യബോധമുള്ള വ്യക്തികള്‍ രൂപപ്പെടുത്തുന്ന വിശുദ്ധമായ കുടുംബ സംവിധാനമാണ് സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത്. പ്രമേയ സമ്മേളനത്തില്‍ ഹുസൈന്‍ സലഫി പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തെ ഏറെ ദുഷിപ്പിക്കുന്നു. അതിനുത്തരവാദികളായ ആത്മീയ ചൂഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പുരോഹിതന്മാരെ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജുബൈല്‍ ദഅവ സെന്റര്‍ പ്രബോധകന്‍ ഇബ്രാഹിം അല്‍ ഹികമി അധ്യക്ഷത വഹിച്ചു. ജുബൈല്‍ ദഅവാ സെന്ററിലെ ശൈഖ് യാസിര്‍ ഫിര്‍ദൗസി സമ്മേളനം ഉദ്ഘാടനം ചെയ്തു. പീസ് റേഡിയോ സി.ഇ.ഒ. ഹാരിസ് ബിന്‍ സലിം ' കുടുംബം: ജീവനുള്ള പാഠശാല'' എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു.
മൂല്യ ശോഷണം സംഭവിച്ചു കൊണ്ട് തകരുന്ന കുടുംബങ്ങളാണ് സമൂഹത്തിന്റെ ഇന്നത്തെ വലിയ വെല്ലുവിളിയെന്നും സംസ്‌കാര ശൂന്യമായ സാമൂഹ്യ അന്തരീക്ഷത്തില്‍ മാന്യമായി മക്കളെ വളര്‍ത്തുന്നതിനെക്കുറിച്ച് ആകുലപ്പെടുന്നവരാണ് രക്ഷിതാക്കളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി കിഴക്കന്‍ പ്രവിശ്യാ ജനറല്‍ സിക്രട്ടറി ആസാദ് വളപ്പട്ടണം അധ്യക്ഷത വഹിച്ചു. 'ജീവിത ലക്ഷ്യം' എന്ന സെഷനില്‍ വിസ്ഡം യൂത്ത് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി പ്രഭാഷണം നടത്തി. ഭൗതിക ജീവിതത്തില്‍ മതിമറന്നു അതിര്‍ വരമ്പുകള്‍ ഭേദിക്കുന്ന മനുഷ്യര്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍കൊണ്ട് തങ്ങളുടെ ജീവിത ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോക സ്രഷ്ടാവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ പ്രപഞ്ച മാഹാത്മത്യത്തെക്കുറിച്ചും മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ചുമെല്ലാം ചിന്തിക്കാനാവശ്യപ്പെടുന്നുവെന്നും മരണാനന്തരമുള്ള യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ സുബുഹാന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അര്‍ശദ് ബിന്‍ ഹംസ, സിക്രട്ടറി അബ്ദുല്‍ മന്നാന്‍, ഇസ് ലാഹി യൂത്ത് ഭാരവാഹി ജിയാസ് അബ്ദുല്‍ ജബ്ബാര്‍, ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ശൈലാസ് കുഞ്ഞു, സ്റ്റുഡന്റ്‌സ് വിംഗ് കണ്‍വീനര്‍ മുഹമ്മദ് ഷാ, ശിയാസ് റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. പീസ് റേഡിയോ പ്രസന്റേഷന്‍ ഐ.ടി.കണ്‍വീനര്‍ മന്‍സൂര്‍ നയിച്ചു. അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു. വിജ്ഞാനങ്ങളുടെ കലവറയായ സമീല്‍ ആപ്പ് പുതിയ വെര്‍ഷന്‍ 3.0 താജുദീന്‍ സ്വലാഹി റിലീസ് ചെയ്തു.

ചെറിയ കുട്ടികള്‍ക്കായുള്ള പ്രത്യേക വേദിയില്‍ നടന്ന ലിറ്റില്‍ വിംഗ്‌സ് ഗാതറ്റിംഗില്‍ ചെയര്‍മാന്‍ ശിയാസ് റഷീദ്, ജുബൈല്‍ ഇസ്ലാഹി യൂത്ത് പ്രസിഡന്റ് മുഹമ്മദ് നിയാസ്, മുഹമ്മദ് ഷാ, ഇബ്രാഹിം അല്‍ ഹികമി, സാബിത്, ഇസ്മായില്‍ പൊറ്റങ്ങല്‍, ആദില്‍ ആസാദ്, തന്‍സി കുട്ടികളുമായി സംവദിച്ചു.
മുതിര്‍ന്ന കുട്ടികള്‍ക്കായുള്ള വേദിയില്‍ നടന്ന ട്വീന്‍സ് മീറ്റില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കിഴക്കന്‍ പ്രവിശ്യാ പ്രസിഡന്റ് ഡോ.ഷഹനാസ്, ഇഹ്‌സാന്‍ അല്‍ ഹികമി പ്രസന്റേഷന്‍ സഹിതം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026