l o a d i n g

ഗൾഫ്

ഹജ്ജ് വിസ നടപടികള്‍ക്ക് ഞായറാഴ്ച തുടക്കം; മുന്നൊരുക്കങ്ങളുമായി സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 6, 2026

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായുള്ള വിസ വിതരണം ഫെബ്രുവരി 8 (ഞായറാഴ്ച) മുതല്‍ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രാസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നാല് മാസം മുമ്പ് തന്നെ വിസ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ഹജ്ജ് വേളയിലെ തിരക്കും സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ വേഗത്തിലാക്കിയത്. കൂടാതെ താമസസൗകര്യം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട കരാറുകള്‍ മുന്‍കൂട്ടി ഉറപ്പാക്കാനും വിസകള്‍ നേരത്തെ ലഭിക്കുന്നത് തീര്‍ഥാടകര്‍ക്ക് അവരുടെ യാത്ര കൃത്യമായി പ്ലാന്‍ ചെയ്യാനും സഹായിക്കും. അതോടൊപ്പം ലോകമെമ്പാടുമുള്ള തീര്‍ഥാടകര്‍ക്ക് ഒരേസമയം മികച്ച സേവനം നല്‍കാന്‍ മന്ത്രാലയത്തിന് സാധിക്കുകയും ചെയ്യും.

വിദേശ തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം വന്‍പിച്ച ഒരുക്കങ്ങളാണ് മക്കയിലും മദീനയിലുമായി പൂര്‍ത്തിയായി വരുന്നത്. നിലവില്‍ 75,000 തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 30,000 പേര്‍ സ്വന്തം രാജ്യങ്ങളില്‍ നിന്ന് തന്നെ പാക്കേജുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. പുണ്യസ്ഥലങ്ങളില്‍ വിദേശികള്‍ക്കായി 485 ക്യാമ്പുകള്‍ അനുവദിച്ചു. ഹജ്ജ് ഏകോപനത്തിനായി 73 ഓഫീസുകളുടെ അടിസ്ഥാന കരാറുകള്‍ ഇതിനകം പൂര്‍ത്തിയായി. യാതൊരുവിധ പ്രതിസന്ധികളുമില്ലാതെ തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026