l o a d i n g

ഗൾഫ്

ദുബായില്‍ ഇനി ഡ്രൈവറില്ലാ ടാക്സി യുഗം; ഉദ്ഘാടനം നിര്‍വ്വഹിച്ച് ഷെയ്ഖ് ഹംദാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 6, 2026

ദുബായ്: അത്യാധുനിക സാങ്കേതികവിദ്യയുടെ കരുത്തില്‍ ദുബായിലെ നിരത്തുകള്‍ മാറുന്നു. ഡ്രൈവറില്ലാതെ സ്വയം ഓടുന്ന 'ആര്‍ടി-6' (RT-6) ടാക്സികളുടെ ഔദ്യോഗിക പ്രവര്‍ത്തനം ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. മദീനത് ജുമൈറയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് വേദിയിലേക്ക് സ്വയം നിയന്ത്രിത കാറില്‍ യാത്ര ചെയ്താണ് അദ്ദേഹം ഈ വിപ്ലവകരമായ പദ്ധതിക്ക് തുടക്കമിട്ടത്. ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായറും യാത്രയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പ്രമുഖ ടെക് ഭീമന്മാരായ 'ബൈഡു അപ്പോളോ ഗോ' വികസിപ്പിച്ചെടുത്ത ഈ വാഹനങ്ങള്‍ സുരക്ഷയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. 40-ലേറെ നൂതന സെന്‍സറുകളും ലിഡാര്‍ (LiDAR) സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് വാഹനം റോഡിലെ സാഹചര്യങ്ങള്‍ തിരിച്ചറിയുന്നത്. ടാക്സികളെ നിരീക്ഷിക്കാന്‍ ദുബായ് സയന്‍സ് പാര്‍ക്കില്‍ 2,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അത്യാധുനിക ഓപ്പറേഷന്‍ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. ചൈനയ്ക്ക് പുറത്തുള്ള ബൈഡുവിന്റെ ആദ്യത്തെ കേന്ദ്രമാണിത്.

2030-ഓടെ ദുബായിലെ മൊത്തം ഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളിലേക്ക് മാറ്റുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ നഗരത്തിലെ നിശ്ചിത കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഈ ടാക്സി സേവനം ലഭ്യമായിത്തുടങ്ങും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുറഞ്ഞ വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ ഇവയുടെ എണ്ണം 1,000 കടക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ഗതാഗത മേഖലയില്‍ ലോകത്തെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റാനുള്ള സ്മാര്‍ട്ട് സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്പോര്‍ട്ട് നയത്തിലെ വലിയൊരു നാഴികക്കല്ലായാണ് ഈ ഉദ്ഘാടനം വിലയിരുത്തപ്പെടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026