l o a d i n g

കേരള

ഗുണ്ടാ പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിക്ക് നേരെ കൂട്ടബലാത്സംഗം; കാപ്പാ പ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 6, 2026

പത്തനംതിട്ട: തിരുവല്ലയില്‍ ഗുണ്ടാപിരിവ് നല്‍കാത്തതിനെത്തുടര്‍ന്ന് സ്പാ ജീവനക്കാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. പത്തനംതിട്ട നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്പായില്‍ ഫെബ്രുവരി ഒന്നിനാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസില്‍ കുപ്രസിദ്ധ ഗുണ്ടയും കാപ്പാ കേസ് പ്രതിയുമായ 'മരണ സുബിന്‍' എന്ന് വിളിക്കപ്പെടുന്ന സുബിന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ലയിലെ സ്പായില്‍ എത്തിയ സുബിനും സംഘവും ഉടമയോട് 50,000 രൂപ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉടമ പണം നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഗുണ്ടകള്‍ ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തി പോന്നു. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഫെബ്രുവരി ഒന്നിന് ഉച്ചയോടെ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ സംഘം അഴിഞ്ഞാടുകയായിരുന്നു.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ ജീവനക്കാരിയെ മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് ക്രൂരമായി പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥാപനത്തിലുണ്ടായിരുന്ന 25,000 രൂപയും തട്ടിയെടുത്ത ശേഷമാണ് സംഘം സ്ഥലംവിട്ടത്.

സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം, ഫെബ്രുവരി മൂന്നിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആകെ ആറ് പ്രതികളുള്ള കേസില്‍ സുബിന്‍, അലക്‌സാണ്ടര്‍ എന്നിവരടക്കം മൂന്ന് പേരെ പോലീസ് നിലവില്‍ വലയിലാക്കിയിട്ടുണ്ട്. സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ഗുണ്ടായിസം കാണിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒളിവില്‍ പോയ ബാക്കി മൂന്ന് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രദേശത്തെ ഗുണ്ടാ വിളയാട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026