l o a d i n g

ഗൾഫ്

മുംതാസ് അബ്ദുറഹ്‌മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്‌കാരം, അമൃതോത്സവം ഇന്ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 12, 2026

ജിദ്ദ- പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പതിനേഴാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ക്ക് മൂന്നു പേര്‍ അര്‍ഹരായി. പ്രശസ്ത ഗായിക മുംതാസ് അബ്ദു റഹ്‌മാന്‍, പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അലി റാവുത്തര്‍, ആരോഗ്യരംഗത്തെ പ്രമുഖന്‍ അര്‍ഷദ് നൗഫല്‍ എന്നിവരാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്. പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച മുന്‍കാല പ്രവര്‍ത്തകരുടെ സ്മരണാര്‍ത്ഥമാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. ഇന്ന് രാത്രി ജിദ്ദ ലയാലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അമൃതോത്സവം പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ജിദ്ദയിലെ കലാ-സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡിന് പിന്നണി ഗായിക മുംതാസ് അബ്ദു റഹ്‌മാന്‍ അര്‍ഹയായി. കഴിഞ്ഞ 17 വര്‍ഷമായി ജിദ്ദയിലെ സംഗീത വേദികളില്‍ സജീവമായ മുംതാസ്, സിനിമാ-ആല്‍ബം രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മാവൂര്‍ സ്വദേശിയായ ഇവര്‍ മൈത്രി, കെ.ഡി.എഫ് തുടങ്ങി ജിദ്ദയിലെ പ്രമുഖ സംഘടനകളിലും സജീവമാണ്. എന്‍ജിനീയര്‍ അബ്ദു റഹ്‌മാനാണ് ഭര്‍ത്താവ്.

പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച അലി റാവുത്തര്‍ തേക്കുതോടിനെ 'പി.ജെ.എസ് ഐക്കണ്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുത്തു. 41 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ അദ്ദേഹം, സംഘടനയുടെ ഫൗണ്ടര്‍ മെമ്പര്‍ കൂടിയാണ്. പ്രസിഡന്റ്, രക്ഷാധികാരി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള അലി, സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിത്വമാണ്. ഭാര്യ സൈനബയും മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

ആരോഗ്യസേവന രംഗത്തെ മികവിനായി ഏര്‍പ്പെടുത്തിയ ഷാജി ഗോവിന്ദ് മെമ്മോറിയല്‍ അവാര്‍ഡ് ഗുലൈല്‍ പോളി ക്ലിനിക് മാനേജിങ് ഡയറക്ടര്‍ അര്‍ഷദ് നൗഫലിന് സമ്മാനിക്കും. കഴിഞ്ഞ 30 വര്‍ഷമായി ജിദ്ദയിലെ ആരോഗ്യ മേഖലയില്‍ വിശ്വസനീയവും മൂല്യാധിഷ്ഠിതവുമായ സേവനം നല്‍കി വരുന്ന അര്‍ഷദിന്റെ രോഗീ-കേന്ദ്രീകൃതമായ സമീപനമാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഇന്നു രാത്രി നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍നിന്ന് സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കല്‍, ഗായിക മീംസ് മി (മീമ മുര്‍ഷിദ്), ഗായകന്‍ കലാഭവന്‍ രാജേഷ് എന്നിവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുല്‍ കമലേഷ് കുമാര്‍ മീണയാണ് പരിപാടിയിലെ മുഖ്യാതിഥി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026