l o a d i n g

ഗൾഫ്

സിറിയയില്‍ ഐസിസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 15, 2026

വാഷിംഗ്ടണ്‍: സിറിയയിലെ ഭീകരസംഘടനയായ ദാഇഷിന്റെ (ഐസിസ്) മുപ്പതിലധികം കേന്ദ്രങ്ങളില്‍ ഈ മാസം അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തി. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സൈനികര്‍ക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് പിന്നാലെ ഭീകരര്‍ക്ക് മേല്‍ സമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

കുര്‍ദിഷ് സേനയുടെ നിയന്ത്രണത്തിലുള്ള ജയിലുകളില്‍ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് ഐസിസ് തടവുകാരെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ ആഴ്ചകളില്‍ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 3 മുതല്‍ 12 വരെയുള്ള കാലയളവില്‍ 10 വ്യോമാക്രമണങ്ങളിലൂടെ 30-ലധികം കേന്ദ്രങ്ങള്‍ തകര്‍ത്തു. ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധ സംഭരണശാലകളുമാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. ജനുവരി 27-നും ഫെബ്രുവരി 2-നും ഇടയില്‍ ഐസിസ് ആശയവിനിമയ കേന്ദ്രങ്ങള്‍ക്കും ലോജിസ്റ്റിക്‌സ് യൂണിറ്റുകള്‍ക്കും നേരെ അഞ്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ഡിസംബര്‍ 13-ന് പാല്‍മിറയില്‍ രണ്ട് അമേരിക്കന്‍ സൈനികരും ഒരു സിവിലിയന്‍ പരിഭാഷകനും കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയായാണ് അമേരിക്ക 'ഓപ്പറേഷന്‍ ഹോക്കി സ്‌ട്രൈക്ക്' ആരംഭിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50-ലധികം ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ടെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

61 രാജ്യങ്ങളില്‍ നിന്നുള്ള 5,700-ഓളം ഐസിസ് തടവുകാരെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റുന്ന നടപടി പൂര്‍ത്തിയായതായി CENTCOM വെള്ളിയാഴ്ച വ്യക്തമാക്കി. കുര്‍ദിഷ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യം പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ തടവുകാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാഷിംഗ്ടണ്‍ ഈ നടപടി സ്വീകരിച്ചത്.

സിറിയയിലുടനീളം നിയന്ത്രണം വ്യാപിപ്പിക്കാന്‍ ഡമാസ്‌കസ് (സിറിയന്‍ സര്‍ക്കാര്‍) ശ്രമിക്കുന്നതിനിടെ, ജോര്‍ദാന്‍-ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള 'അല്‍-തന്‍ഫ്' ബേസില്‍ നിന്നുള്ള പിന്മാറ്റം യുഎസ് സേന സ്ഥിരീകരിച്ചു. കുര്‍ദിഷ് സേനയുമായുള്ള സഖ്യത്തിന്റെ ലക്ഷ്യം ഏകദേശം പൂര്‍ത്തിയായതായും അമേരിക്കന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2019-ല്‍ ഭീകരസംഘടനയുടെ പതനത്തിന് നേതൃത്വം നല്‍കിയത് അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദിഷ് സേനയായിരുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026