l o a d i n g

ഗൾഫ്

മക്കയില്‍ ഇന്ന് രാത്രിയും നാളെയും മൂടല്‍മഞ്ഞിന് സാധ്യത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ റമദാന്‍ രണ്ടാം ദിനമായ ഇന്ന് രാത്രിയും നാളെ പുലര്‍ച്ചെയും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്കയുടെ തീരപ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലുമാണ് പ്രധാനമായും മൂടല്‍മഞ്ഞ് അനുഭവപ്പെടുക. ഈ സമയങ്ങളില്‍ കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹാഇല്‍, അല്‍-ഖസീം, മദീനയുടെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തില്‍ മണ്ണും മണലും ഉയരാന്‍ സാധ്യതയുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിച്ചേക്കാം.

ചെങ്കടലിലെ കാറ്റിന്റെ ഗതിയെക്കുറിച്ചും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. വടക്കന്‍ ഭാഗങ്ങളിലും മധ്യഭാഗങ്ങളിലും മണിക്കൂറില്‍ 25 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കാറ്റ് വീശും. എന്നാല്‍ അഖബ ഗള്‍ഫ് മേഖലയില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം നിരീക്ഷിക്കുന്നു.

കടലിന്റെ തെക്കന്‍ ഭാഗങ്ങളില്‍ തെക്കുകിഴക്കന്‍ ദിശയില്‍നിന്നോ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നോ മണിക്കൂറില്‍ 12 മുതല്‍ 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ബാബ് അല്‍-മന്ദബ് കടലിടുക്ക് ഭാഗത്തേക്ക് എത്തുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ചേക്കാം. കടലില്‍ പോകുന്നവരും തീരദേശവാസികളും ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026