l o a d i n g

ഗൾഫ്

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നോമ്പുതുറന്ന് അല്‍-അഹ്സ ഗവര്‍ണര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 24, 2026

അല്‍-അഹ്സ- ഗവര്‍ണര്‍ സൗദ് ബിന്‍ തലാല്‍ ബിന്‍ ബദര്‍ രാജകുമാരന്‍, പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കുചേര്‍ന്നു. റമദാന്‍ മാസത്തോടനുബന്ധിച്ച് സുരക്ഷാ സേനാംഗങ്ങളുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുന്നതിനും സേവനങ്ങളെ അഭിനന്ദിക്കുന്നതിനുമായാണ് ഗവര്‍ണര്‍ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്.

ഒത്തുചേരല്‍ കേവലം ഒരു ഔദ്യോഗിക ചടങ്ങല്ലെന്നും, മറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഐക്യദാര്‍ഢ്യത്തിന്റെ സ്പിരിറ്റ് വളര്‍ത്തുന്നതിനും അവരുടെ കഠിനാധ്വാനത്തിന് അര്‍ഹമായ അംഗീകാരം നല്‍കുന്നതിനുമുള്ള വേദിയാണെന്നും രാജകുമാരന്‍ വ്യക്തമാക്കി. രാജ്യത്തോടും മതത്തോടും ഭരണാധികാരികളോടുമുള്ള അവരുടെ അചഞ്ചലമായ കൂറിനെ അദ്ദേഹം പ്രശംസിച്ചു.

തുടര്‍ച്ചയായ സേവനസന്നദ്ധതയും ആത്മാര്‍ത്ഥതയും കൈമുതലാക്കിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓരോ നിമിഷവും പ്രവര്‍ത്തിക്കുന്നത്. അവരുടെ ഉയര്‍ന്ന പ്രൊഫഷണലിസവും അച്ചടക്കവും രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ അവര്‍ പുലര്‍ത്തുന്ന ജാഗ്രത മാതൃകാപരമാണ്.

സൗദി അറേബ്യയുടെ ഭരണനേതൃത്വം സുരക്ഷാ മേഖലക്ക് നല്‍കുന്ന അതിരുകളില്ലാത്ത പിന്തുണയെക്കുറിച്ച് ഗവര്‍ണര്‍ പ്രത്യേകം സൂചിപ്പിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന വികസനത്തിന്റെയും പുരോഗതിയുടെയും നെടുംതൂണ്‍ സുശക്തമായ സുരക്ഷാ സംവിധാനമാണ്. വിവിധ മേഖലകളിലെ കുതിപ്പിന് അടിത്തറയാകുന്നത് ഈ സുരക്ഷാ ഭടന്മാരുടെ നിസ്വാര്‍ഥ സേവനമാണെന്ന് അല്‍-അഹ്സ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026