l o a d i n g

ഗൾഫ്

അല്‍-ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു.; 16 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 26, 2026

അല്‍-ജൗഫ്: സൗദി അറേബ്യയുടെ വടക്കന്‍ മേഖലയിലെ വിമാനയാത്രാ സൗകര്യങ്ങളില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് അത്യാധുനികമായ അല്‍-ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. പഴയ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായും പുതിയ ടെര്‍മിനലിലേക്ക് മാറ്റിക്കൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. സെക്കന്‍ഡ് എയര്‍പോര്‍ട്ട് ക്ലസ്റ്ററിന് കീഴിലാണ് പുതിയ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.

പഴയ വിമാനത്താവളത്തെ അപേക്ഷിച്ച് യാത്രാശേഷിയില്‍ വന്‍ കുതിച്ചുചാട്ടമാണ് പുതിയ വിമാനത്താവളം ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 1.75 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്ന സ്ഥാനത്ത്, പുതിയ വിമാനത്താവളത്തിന് 16 ലക്ഷം (1.6 മില്യണ്‍) യാത്രക്കാരെ സ്വീകരിക്കാന്‍ ശേഷിയുണ്ട്. അതായത് യാത്രാശേഷിയില്‍ 800 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 24,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാസഞ്ചര്‍ ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. 16 ചെക്ക്-ഇന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് എണ്ണം സെല്‍ഫ് സര്‍വീസ് സൗകര്യമുള്ളവയാണ്. 11 ഡിപ്പാര്‍ച്ചര്‍-അറൈവല്‍ ഗേറ്റുകളും അഞ്ച് ഇരട്ട പാസ്പോര്‍ട്ട് കണ്‍ട്രോള്‍ പ്ലാറ്റ്ഫോമുകളുമുണ്ട്. 648 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. 1,700 ചതുരശ്ര മീറ്റര്‍ വ്യാപാര മേഖലകള്‍ക്കായും നീക്കിവെച്ചിരിക്കുന്നു.

ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ചവര്‍ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച യാത്രക്കാര്‍ക്കായി പ്രത്യേകം 'സെന്‍സറി റൂമുകള്‍' ഇവിടെ സജ്ജമാണ്. അല്‍-ജൗഫ് മേഖലയുടെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ രൂപകല്‍പ്പന. ഈ മേഖലയുടെ അടയാളമായ ഒലിവ് മരങ്ങള്‍ നിറഞ്ഞ 5,000 ചതുരശ്ര മീറ്റര്‍ ഹരിത പ്രദേശം വിമാനത്താവളത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

ചൊവ്വാഴ്ച റിയാദില്‍ നിന്നെത്തിയ വിമാനമായിരുന്നു പഴയ വിമാനത്താവളത്തില്‍ നിന്നുള്ള അവസാന സര്‍വീസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള കൃത്യമായ പ്ലാനിംഗിലൂടെ യാതൊരു തടസ്സവുമില്ലാതെയാണ് ബുധനാഴ്ച സര്‍വീസുകള്‍ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റിയത്.

ചിത്രം: അല്‍-ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം. 2. പഴയ വിമാനത്താവളത്തില്‍നിന്നുള്ള അവസാന യാത്രാ വിമാനത്തിന് യാത്രയയപ്പ്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026