l o a d i n g

ഗൾഫ്

മൈത്രി കൂട്ടായ്മ സൗദി സ്ഥാപക ദിനവും സ്‌നേഹാദരവും അത്താഴ സംഗമവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 26, 2026

റിയാദ്: പ്രവാസി സമൂഹത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സാന്നിധ്യമായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ, മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് സൗദി സ്ഥാപകദിന ആഘോഷവും സ്‌നേഹാദരവുമടങ്ങിയ പ്രത്യേക സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഏകദേശം 200ഓളം ക്യാന്‍സര്‍ രോഗികള്‍ക്ക് ഇരുപത് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക സഹായം എത്തിക്കാന്‍ സഹകരിച്ച റിയാദിലെ സുമനസുകളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് പങ്കെടുത്തവര്‍ക്ക് അത്താഴ വിരുന്നും ഒരുക്കി.

പ്രസിഡന്റ് റഹ്‌മാന്‍ മുനമ്പത്തിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയുടെ ചരിത്രപാരമ്പര്യവും രാഷ്ട്രത്തിന്റെ വളര്‍ച്ചയും പ്രവാസി സമൂഹത്തിന് നല്‍കുന്ന അവസരങ്ങളും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രതിഫലനമാണെന്നും സമൂഹത്തില്‍ കരുണയും സഹകരണവും വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെയര്‍മാന്‍ ബാലുക്കുട്ടന്‍ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി സംഘടനയുടെ പ്രവര്‍ത്തന ദിശയും കഴിഞ്ഞ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. പ്രവാസികളുടെ കൂട്ടായ്മയും സഹൃദയത്വവും കൊണ്ടാണ് സഹായ പ്രവര്‍ത്തനങ്ങള്‍ വിജയകരമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ആഘോഷം സൗഹൃദവും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു.

വൈസ് പ്രസിഡന്റ്മാരായ നസീര്‍ ഖാന്‍, നാസര്‍ ലെയ്‌സ്, ജീവകാരുണ്യ കണ്‍വീനര്‍ മജീദ്, മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഒ.ഐ.സി.സി പ്രസിഡന്റ് സലിം കളക്കര, കേളി പ്രതിനിധി സെബിന്‍ ഇഖ്ബാല്‍, നജീം കൊച്ചുകലുങ്ക്, അന്‍സാരി വടക്കുംതല, നൗഷാദ് ആലുവ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ പ്രത്യാശയുടെ വെളിച്ചം പകരുന്നുവെന്നും മൈത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍ സ്വാഗതവും ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

നസീര്‍ ഹനീഫ, സക്കീര്‍ ഷാലിമാര്‍,സാബു കല്ലേലിഭാഗം, ഹുസൈന്‍, സുജീബ്, ഫത്തഹുദ്ദീന്‍, കബീര്‍ പാവുമ്പ,അനില്‍, ഷാനവാസ് മുനമ്പത്ത്,സജീര്‍ സമദ്, ഷാജഹാന്‍ കോയിവിള തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹവും സഹകരണവും മനുഷ്യസ്‌നേഹവും വിളിച്ചോതിയ ഈ സംഗമം പങ്കെടുത്തവര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026