l o a d i n g

കേരള

ആലപ്പുഴയില്‍ ജി. സുധാകരനും തോമസ് ഐസകും പട്ടികയിലില്ല, സി.പി.എം യോഗം തുടരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 26, 2026

ആലപ്പുഴ: ജില്ലയിലെ സി.പി.എം. സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്നതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്താന്‍ വ്യാഴാഴ്ച പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റു ചേര്‍ന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം. ജില്ലാ സെക്രട്ടറി ആര്‍.നാസറിന്റെ പേര് കായംകുളത്തും അരൂരിലും നിര്‍ദേശിക്കപ്പെട്ടു. അരൂരില്‍ സിറ്റിങ് എംഎല്‍എ ദലീമയേയും പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍മന്ത്രി തോമസ് ഐസക്കിന്റെ പേര് വീണ്ടും ചര്‍ച്ചയ്ക്കു വന്നെങ്കിലും പരിഗണിച്ചിട്ടില്ല. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍, ആലപ്പുഴയില്‍ ചിത്തരഞ്ജന്‍, അമ്പലപ്പുഴയില്‍ എച്ച് സലാം. കായംകുളത്ത് യു.പ്രതിഭ, ആര്‍. നാസര്‍, കെ.എച്ച് ബാബുജാന്‍ എന്നിവരുടെ പേരാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

യു. പ്രതിഭയ്ക്ക് മത്സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ടേം വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ടിവരും.

മുന്‍മന്ത്രി ജി. സുധാകരനും ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ച ലിസ്റ്റില്‍ അദ്ദേഹമില്ല. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ജനറല്‍ സെക്രട്ടറി എം.എ. ബേബിയോട് സുധാകരന്‍ കഴിഞ്ഞമാസം പറഞ്ഞിരുന്നു. ജില്ലയിലെ ഏതു സീറ്റില്‍ മത്സരിച്ചാലും ജയിക്കുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026