l o a d i n g

ഗൾഫ്

ഇറാന് പിന്തുണയുമായി ഹിസ്ബുള്ള; മേഖലയില്‍ യുദ്ധഭീതി; കരുതലോടെ ലെബനന്‍

Thumbnail
Publisher By     BY - DESK
March 1, 2026

ബെയ്റൂട്ട്: ഇറാനുനേരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ലെബനനിലെ ഹിസ്ബുള്ള. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെ പ്രതിരോധിച്ചില്ലെങ്കില്‍ മേഖലയിലാകെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്കയും ഇസ്രായേലും വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയെങ്കിലും, തങ്ങള്‍ യുദ്ധത്തില്‍ നേരിട്ട് പങ്കുചേരുമോ എന്ന കാര്യത്തില്‍ സംഘടന ഇതുവരെ കൃത്യമായ നിലപാട് എടുത്തിട്ടില്ല. 2024-ല്‍ ഇസ്രായേലുമായുണ്ടായ യുദ്ധത്തില്‍ തലവന്‍ ഹസ്സന്‍ നസറള്ള കൊല്ലപ്പെട്ടത് ഹിസ്ബുള്ളയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനുശേഷം ഹിസ്ബുള്ള സ്വീകരിക്കുന്ന നിലപാട് ഏറെ നിര്‍ണ്ണായകമാണ്.

യുദ്ധത്തില്‍ ഹിസ്ബുള്ള ഇടപെടുകയാണെങ്കില്‍ ലെബനനിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസംവിധാനങ്ങളെ തകര്‍ക്കുമെന്ന് ഇസ്രായേല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് രാജ്യത്തെ സിവിലിയന്‍മാരെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

രാജ്യത്തെ വീണ്ടും ഒരു യുദ്ധത്തിലേക്ക് തള്ളിവിടരുതെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ ഐക്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ളയുടെ പേരെടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. ഇറാന്‍-അമേരിക്ക സംഘര്‍ഷം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ ലെബനന്‍ അതീവ ജാഗ്രതയിലാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026