l o a d i n g

ഗൾഫ്

യുഎഇ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു, ടെഹ്‌റാനിലെ യു.എ.ഇ എംബസി അടച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

അബുദാബി: യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിലും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണങ്ങളിലും പ്രതിഷേധിച്ച് ഇറാന്‍ അംബാസഡര്‍ റെസ അമേരിയെ യുഎഇ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് മന്ത്രാലയം അദ്ദേഹത്തിന് കൈമാറി.

യുഎഇ ഭൂപ്രദേശത്തിന് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും ദേശീയ സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണിയുമാണ്. ഇത് അന്താരാഷ്ട്ര ഉടമ്പടികളുടെയും പ്രമേയങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന് ഇറാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരു ന്യായീകരണവും അംഗീകരിക്കാനാവില്ലെന്ന് സഹമന്ത്രി ഖലീഫ ഷഹീന്‍ അല്‍ മരാര്‍ അംബാസഡറെ അറിയിച്ചു.

ജനവാസ കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, മറ്റ് സേവന കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് നടന്ന പ്രകോപനപരമായ നീക്കങ്ങള്‍ നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നതാണെന്ന് യുഎഇ കുറ്റപ്പെടുത്തി.

മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട്, ടെഹ്റാനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടുന്നതായും അംബാസഡറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൂര്‍ണ്ണമായും പിന്‍വലിക്കുന്നതായും യുഎഇ പ്രഖ്യാപിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026