l o a d i n g

ഗൾഫ്

യുദ്ധം നാലാം ദിവസം: ഇറാനിലും ലബനോനിലും ഇസ്രായേല്‍ വ്യോമാക്രമണം ശക്തം; ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു, യുഎഇയിലും ഖത്തറിലും മിസൈല്‍ വര്‍ഷം, ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 3, 2026

തെഹ്റാന്‍/ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം ആളിപ്പടരുകയാണ്. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ആസ്ഥാനമായ ഐ.ആര്‍.ഐ.ബി കോംപ്ലക്‌സിനും തലസ്ഥാനമായ തെഹ്റാനിലെ വിവിധ കേന്ദ്രങ്ങള്‍ക്കും നേരെ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. മുന്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനങ്ങളെത്തുടര്‍ന്ന് തെഹ്റാന്‍ നഗരത്തിന് മുകളില്‍ കനത്ത പുകപടലങ്ങള്‍ ഉയരുകയാണ്.

ഹോര്‍മുസ് കടലിടുക്ക് അടച്ചു; കപ്പലുകള്‍ക്ക് മുന്നറിയിപ്പ്
ആക്രമണത്തിന് പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തങ്ങള്‍ അടച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അറിയിച്ചു. ഈ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏത് കപ്പലുകള്‍ക്കും നേരെ ആക്രമണമുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തെ എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയാണിത്.

യു.എ.ഇയിലും ഖത്തറിലും മിസൈല്‍ വര്‍ഷം
ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുകയാണെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയ്ക്ക് മുകളിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. തങ്ങളുടെ മണ്ണില്‍ നിന്ന് ആക്രമണം നടത്തില്ലെന്ന് ഉറപ്പുനല്‍കിയ കുവൈത്തിന്റെ വ്യോമാതിര്‍ത്തി യു.എസ് വിമാനങ്ങള്‍ ഉപയോഗിച്ചതിനെക്കുറിച്ച് കുവൈത്ത് വിശദീകരണം നല്‍കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു.

ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഇറാനുമായുള്ള ഏറ്റുമുട്ടലില്‍ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യു.എസ് സൈന്യം സ്ഥിരീകരിച്ചു. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ സൈന്യം അതിശക്തമായ ആക്രമണം നടത്തുകയാണ്. ഇസ്രായേലുമായി ചേര്‍ന്ന് ഇറാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ഖത്തര്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. തങ്ങളുടെ ഭൂപ്രദേശത്തിന് നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026