l o a d i n g

ഗൾഫ്

സൗദിയില്‍ ഡ്രോണ്‍ ആക്രമണം: റിയാദിലെ യുഎസ് എംബസിക്കും ദമ്മാമിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും നേരെ ആക്രമണശ്രമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 3, 2026

റിയാദ്: സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി തിങ്കളാഴ്ച ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദിലെ അമേരിക്കന്‍ എംബസിക്ക് നേരെയും ദമ്മാമിലെ റാസ് തന്നൂറ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെയുമാണ് പ്രധാനമായും ആക്രമണശ്രമങ്ങള്‍ ഉണ്ടായത്.

റിയാദിലെ യുഎസ് എംബസിയെ ലക്ഷ്യമാക്കി എത്തിയ ഡ്രോണുകള്‍ തകര്‍ത്തുവെങ്കിലും, അതിന്റെ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടത്തിന് ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. ആക്രമണ സമയത്ത് എംബസി ഒഴിഞ്ഞുകിടക്കുകയായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരോടും പൗരന്മാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ എംബസി നിര്‍ദ്ദേശം നല്‍കി.

ദമ്മാമിന് സമീപമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ റാസ് തന്നൂറ ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകള്‍ സൗദി സൈന്യം തകര്‍ത്തു. തിങ്കളാഴ്ച രാവിലെ 7:04-ഓടെയായിരുന്നു സംഭവം. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് പ്ലാന്റിനുള്ളില്‍ ചെറിയ തോതില്‍ തീപിടുത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കി.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ശുദ്ധീകരണ ശാലയിലെ ചില യൂണിറ്റുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത് പ്രാദേശിക വിപണിയിലെ ഇന്ധന വിതരണത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.

പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകള്‍ കൂടി സൗദി സേന തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. സിവിലിയന്‍ മേഖലകളെ ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളില്‍ എവിടെയും ജീവഹാനിയോ ഗുരുതരമായ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026