l o a d i n g

ഗൾഫ്

മതിയായ സൈനിക ശേഷിയില്ലെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് തള്ളി യുഎഇയും ഖത്തറും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 4, 2026

ദുബായ്: പ്രതിരോധ ശേഷിയെക്കുറിച്ച് ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് തള്ളി യുഎഇയും ഖത്തറും. റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

യുഎഇയുടെ പ്രതിരോധ സജ്ജീകരണങ്ങളെയോ സാങ്കേതിക മികവിനെയോ പ്രതിഫലിപ്പിക്കുന്നതല്ല പുറത്തുവന്ന റിപ്പോര്‍ട്ടെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള അത്യാധുനികമായ 'മള്‍ട്ടി-ലേയേര്‍ഡ്' പ്രതിരോധ സംവിധാനമാണ് രാജ്യത്തിനുള്ളത്. ദീര്‍ഘ-മധ്യ-ഹ്രസ്വ ദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ശേഷി യുഎഇക്കുണ്ട്.

കരുതല്‍ ശേഖരം: ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ വെടിക്കോപ്പുകളുടെയും പ്രതിരോധ സാമഗ്രികളുടെയും വന്‍ ശേഖരം രാജ്യത്തിനുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന പ്രതിരോധ ചട്ടക്കൂട് സുശക്തമാണെന്നും യുഎഇ ആവര്‍ത്തിച്ചു.

വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഖത്തര്‍

ഖത്തറിന്റെ പക്കലുള്ള 'പേട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍' മിസൈലുകളുടെ ശേഖരം തീര്‍ന്നുവെന്ന റിപ്പോര്‍ട്ട് ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് നിഷേധിച്ചു. ഖത്തര്‍ സായുധ സേനയുടെ പക്കല്‍ ആവശ്യമായ മിസൈല്‍ ശേഖരമുണ്ടെന്നും രാജ്യം പൂര്‍ണ്ണ സജ്ജമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിരുത്തരവാദപരമാണ്. തെറ്റായ വാര്‍ത്ത തിരുത്തിക്കുന്നതിനായി നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉന്നയിച്ചിരുന്നത്: മിസൈല്‍ ക്ഷാമം: ഇറാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഖത്തറിന്റെ പക്കലുള്ള 'പേട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍' മിസൈലുകളുടെ ശേഖരം വെറും നാല് ദിവസത്തിനുള്ളില്‍ തീരുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു.

സഹായം തേടല്‍: യുഎഇയും ഖത്തറും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഖ്യകക്ഷികളുടെ സഹായം തേടുന്നുണ്ടെന്നും, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026