l o a d i n g

ഗൾഫ്

യുദ്ധം ആറാം ദിനം: ശക്തമായ വ്യോമാക്രമണം തുടരുന്നു, ഖാംനഇയുടെ ഖബറടക്കം മാറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 5, 2026

ടെഹ്‌റാന്‍- ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. വ്യാഴാഴ്ചയും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ ഷെല്ലാക്രമണം തുടര്‍ന്നു. ഇതോടൊപ്പം ലെബനനുനേരെ പുതിയ ആക്രമണ പരമ്പര ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു.

ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തെയും ബെന്‍ ഗുരിയന്‍ വിമാനത്താവളത്തെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും തൊടുത്തതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ ബുക്കാന്‍ നഗരത്തില്‍ ഇസ്രായേല്‍ ശക്തമായ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ ഗവര്‍ണറേറ്റ് കെട്ടിടം, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

ഇറാനില്‍ നിന്നും ലെബനനില്‍ നിന്നും മിസൈലുകള്‍ എത്തിയതോടെ ജറുസലേം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അപായ സൂചന മുഴങ്ങുകയും സ്‌ഫോടനശബ്ദം കേള്‍ക്കുകയും ചെയ്തു. ലെബനനുനേരെ പുതിയ തരംഗത്തിലുള്ള വ്യോമാക്രമണങ്ങള്‍ ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ലിതാനി നദിക്ക് വടക്കോട്ട് മാറിതാമസിക്കാന്‍ തെക്കന്‍ ലെബനന്‍ നിവാസികള്‍ക്ക് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ത്തതിലൂടെ പ്രതിദിനം വിക്ഷേപിക്കപ്പെടുന്ന മിസൈലുകളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഇസ്രായേല്‍ സൈനിക വക്താവ് നദവ് ശോഷാനി പറഞ്ഞു. അതിര്‍ത്തികളില്‍ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനാല്‍ മേഖലയില്‍ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026