l o a d i n g

കേരള

തൃക്കാക്കര മാരിഗോള്‍ഡ് അപ്പാര്‍ട്ട്‌മെന്റില്‍ ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

കൊച്ചി: ഇടപ്പള്ളി തൃക്കാക്കര പൈപ്പ്ലൈന്‍ ജംഗ്ഷനിലുള്ള മൂര്‍ത്തി ബില്‍ഡേഴ്‌സ് മാരിഗോള്‍ഡ് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാര്‍ക്കായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. വണ്‍ സി-യിലെ അബ്ദു നസീര്‍ ഏകോപനം നിര്‍വ്വഹിച്ച ചടങ്ങില്‍ അപ്പാര്‍ട്ട്‌മെന്റിലെ കുടുംബാംഗങ്ങളെല്ലാം സജീവമായി പങ്കെടുത്തു.

ഇഫ്താര്‍ എന്നത് കേവലം നോമ്പ് തുറക്കുന്ന ചടങ്ങല്ലെന്നും ജാതി-മത ചിന്തകള്‍ക്കതീതമായി മനുഷ്യര്‍ പരസ്പരം സ്‌നേഹവും ഐക്യവും പങ്കിടുന്ന സാമൂഹിക വേദിയാണെന്നും അബ്ദു നസീര്‍ പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ താമസക്കാരെയും ഒരുമിച്ച് കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് സ്വാഗത പ്രസംഗത്തില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി വിന്‍സെന്റ് അറിയിച്ചു.

ജീവിതത്തിരക്കുകള്‍ക്കിടയിലും അയല്‍പക്ക ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് പ്രസിഡന്റ് ഹരി റാം തന്റെ ആശംസ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ശിവറാം, ബാല, രാജീവ്, ജസ്റ്റിന്‍ സെബാസ്റ്റ്യന്‍, രോഹിത് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

ജംഷീര്‍, അജില്‍ ഖാന്‍, ആഷിഖ്, നബീല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഭക്ഷണത്തിന്റെ മാധുര്യത്തിനപ്പുറം ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തരം കൂടിച്ചേരലുകള്‍ക്ക് ഇനിയും വേദികളുണ്ടാവട്ടെ എന്ന് നബീല്‍ ആശംസിച്ചു.

വനിതകളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റ് കൂട്ടി. വസന്ത ഗോപാലകൃഷ്ണന്‍, ആനി ജോസഫ്, ഡയാന, പ്രീത, രശ്മി പ്രദീപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026