l o a d i n g

കേരള

യു.ഡി.എഫ് സീറ്റ് വീഭജന ചര്‍ച്ച പൂര്‍ത്തിയായി, കോണ്‍ഗ്രസ് 92 സീറ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2026

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആകെയുള്ള 140 സീറ്റുകളില്‍ 92 എണ്ണത്തില്‍ കോണ്‍ഗ്രസ് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുകയും 3 സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആര്‍എസ്പി നാല് സീറ്റുകളിലും ജനവിധി തേടും. ഒരു സീറ്റില്‍ ആര്‍എസ്പി സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും. ചില മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങള്‍ കാരണമാണ് പ്രഖ്യാപനം വൈകിയതെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികള്‍ തമ്മില്‍ നിര്‍ണ്ണായകമായ വെച്ചുമാറ്റങ്ങളും ഇക്കുറി ഉണ്ടായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തങ്ങള്‍ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂര്‍, സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് വിട്ടുനല്‍കി. തൃക്കരിപ്പൂര്‍ സീറ്റിനുപകരം കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് ലഭിച്ചു. ആര്‍എസ്പി തങ്ങള്‍ മത്സരിച്ചിരുന്ന മട്ടന്നൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കുകയും പകരം പയ്യന്നൂര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പയ്യന്നൂരില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞകൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.

മറ്റ് ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി കാപ്പന്‍ പാലയിലും മത്സരിക്കും. വടകരയില്‍ ആര്‍എംപിയും തിരുവനന്തപുരത്ത് സിഎംപിയും യുഡിഎഫ് ഭാഗമായി മത്സരിക്കും. പിവി അന്‍വര്‍ ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇത്തരത്തില്‍ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളില്‍ 55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി നീക്കം. സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കേണ്ട മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ അനുവാദത്തോടെ ഇന്നുതന്നെ തീരുമാനിക്കും.

നിലവിലുള്ള എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വമല്ല, മറിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. എംപിമാര്‍ ഉന്നതരായ നേതാക്കളാണെന്നും അവരെ അസംബ്ലിയിലേക്ക് മത്സരിപ്പിക്കുന്നത് സംബന്ധിച്ച വിധി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണെന്നും ഇത്തരം കാര്യങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും കേന്ദ്ര തീരുമാനം വന്നാലുടന്‍ അത് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026