l o a d i n g

കേരള

മന്ത്രി സുരേഷ് ഗോപിക്ക് വേണ്ടി അമൃത് ഭാരത് ഒരു മണിക്കൂര്‍ 'പിടിച്ചിട്ടു'; എന്നിട്ടും പയ്യന്നൂരില്‍ സ്വീകരിക്കാന്‍ അണികളുണ്ടായില്ല, മന്ത്രിക്ക് നിരാശ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2026

കണ്ണൂര്‍: റെയില്‍വേയുടെ അസാധാരണ നടപടികളും നാടകീയമായ കാത്തിരിപ്പിനും ഒടുവില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് 'അമര്‍ഷത്തിന്റെ' കയ്പുനീര്. മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് പയ്യന്നൂരില്‍ അനുവദിച്ച ആദ്യ സ്റ്റോപ്പില്‍ വന്‍ സ്വീകരണം പ്രതീക്ഷിച്ച് ഇറങ്ങിയ മന്ത്രയെ സ്വീകരിക്കാന്‍ പ്ലാറ്റ്ഫോമില്‍ അണികളാരും ഇല്ലാതിരുന്നത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. മന്ത്രിക്ക് സഞ്ചരിക്കാനായി അമൃത് ഭാരത് എക്സ്പ്രസ് വഴിമധ്യേ ഒരു മണിക്കൂറോളം പിടിച്ചിട്ട നടപടിയും വിവാദമായിരിക്കുകയാണ്.

ഇന്നലെ പുലര്‍ച്ചെ 1.44-നാണ് സംഭവം. പയ്യന്നൂരിലെ ആദ്യ സ്റ്റോപ്പ് ആഘോഷമാക്കാന്‍ ബിജെപി വന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും ട്രെയിന്‍ എത്തിയപ്പോള്‍ പ്ലാറ്റ്ഫോം നിശബ്ദമായിരുന്നു. ട്രെയിനില്‍ നിന്നിറങ്ങി ആറ് മിനിറ്റോളം മന്ത്രി പ്ലാറ്റ്ഫോമില്‍ ചെലവഴിച്ചു. തന്നെ സ്വീകരിക്കാന്‍ ആരെയും കാണാതായതോടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മന്ത്രി, അതേ ട്രെയിനില്‍ തന്നെ യാത്ര തുടരുകയായിരുന്നു.

മന്ത്രിക്ക് അമൃത് ഭാരത് എക്സ്പ്രസില്‍ കയറാന്‍ വേണ്ടി റെയില്‍വേ അധികൃതര്‍ കാട്ടിയ നടപടികളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നാഗര്‍കോവില്‍ മംഗളൂരു റൂട്ടിലും തിരിച്ചുമുള്ള അമൃത്ഭാരത് എക്‌സ്പ്രസിന് പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇത് സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലമാണെന്ന് ബിജെപിയും എംപിമാരുടെ ഇടപെടല്‍ വഴിയെന്ന് കോണ്‍ഗ്രസും അവകാശപ്പെട്ടിരുന്നു.

സ്റ്റോപ്പനുവദിച്ച ശേഷം മംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിനില്‍ മൂന്നിടത്തും സുരേഷ് ഗോപി എത്തുമെന്ന അറിയിപ്പ് ലഭിക്കുകയും സ്വീകരണത്തിന് ബിജെപി തയാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. മന്ത്രി തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകിട്ട് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രതിരിച്ച് രാത്രി 10.36ന് കണ്ണൂരിലിറങ്ങി അവിടെനിന്ന് പുലര്‍ച്ചെ 12.50ന് അമൃത്ഭാരതില്‍ കയറുമെന്നും 1.19ന് പയ്യന്നൂര്‍, 1.37ന് നീലേശ്വരം, 1.49ന് കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ എത്തുമെന്നും കാഞ്ഞങ്ങാട്ടുനിന്ന് താമസസ്ഥലമായ ബേക്കല്‍ താജിലേക്കു റോഡ് മാര്‍ഗം പോകുമെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍, ചൊവ്വാഴ്ച വന്ദേഭാരത് എക്‌സ്പ്രസ് രണ്ടു മണിക്കൂറിലേറെ വൈകി. ഇതിനിടയില്‍ അമൃത്ഭാരത് 11.50ന് തലശ്ശേരിയിലെത്തി. അപ്പോള്‍ വന്ദേഭാരത് 64 കിലോമീറ്റര്‍ പിന്നിലായി കോഴിക്കോട്ട് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

ട്രെയിനുകളുടെ സമയക്രമം തെറ്റിയതോടെ അണികള്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പമാണ് മന്ത്രിയെ തനിച്ചാക്കിയത്. വന്ദേഭാരത് വൈകിയതോടെ മന്ത്രി അമൃത് ഭാരതില്‍ കയറില്ലെന്ന് കരുതി കാത്തുനിന്ന പ്രവര്‍ത്തകര്‍ അര്‍ദ്ധരാത്രിയോടെ സ്ഥലം വിടുകയായിരുന്നു.

പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചത് സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലമാണെന്ന ബിജെപി അവകാശം ആഘോഷമാക്കാന്‍ ഒരുങ്ങിയ പാര്‍ട്ടിയെ അണികളുടെ അസാന്നിധ്യം വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026