l o a d i n g

ഗൾഫ്

ഇറാന്‍ യുദ്ധത്തില്‍ വിജയം വരിച്ചെന്ന് ട്രംപ്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി അവകാശവാദം; കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 25, 2026

വാഷിംഗ്ടണ്‍/ദുബായ്: ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക വിജയം വരിച്ചതായും ചര്‍ച്ചകള്‍ക്ക് ടെഹ്റാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാഷപ്പെട്ടു. എന്നാല്‍ ഇറാനിലെ ഏത് ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. യുദ്ധം അവസാന ഘട്ടത്തിലാണെന്ന ട്രംപിന്റെ അവകാശവാദം ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെങ്കിലും, പാകിസ്ഥാന്‍ മുഖേന 15 ഇന സമാധാന കരാര്‍ അമേരിക്ക ഇറാനു മുന്നില്‍ വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മേഖലയില്‍ സംഘര്‍ഷം പടരുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുദ്ധം കാരണം ഇന്ധന വിലയും ഗതാഗത ചെലവും വര്‍ദ്ധിക്കുന്നത് ആഗോള സാമ്പത്തിക മേഖലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

സൗദിയില്‍ വീണ്ടും ഡ്രോണ്‍ വേട്ട

സൗദി അറേബ്യയുടെ കിഴക്കന്‍ മേഖല ലക്ഷ്യമിട്ടെത്തിയ 16 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇറാന്‍ ആക്രമണം തുടങ്ങിയ ശേഷം സൗദി തകര്‍ത്ത ഡ്രോണുകളുടെ എണ്ണം 723 ആയി. 51 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും ഇതുവരെ പ്രതിരോധ സേന വെടിവെച്ചിട്ടിട്ടുണ്ട്.

ബുഷെര്‍ ആണവനിലയത്തിന് നേരെ ആക്രമണം

ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് സമീപം ബുധനാഴ്ച വീണ്ടും മിസൈല്‍ പതിച്ചു. ആണവനിലയത്തിന് നാശനഷ്ടങ്ങളോ ജീവനക്കാര്‍ക്ക് പരിക്കോ സംഭവിച്ചിട്ടില്ലെന്നും നിലവില്‍ പ്ലാന്റ് സുരക്ഷിതമാണെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കി. ആണവ സുരക്ഷ അപകടത്തിലാക്കുന്ന നീക്കങ്ങളില്‍ നിന്ന് ഇരുവിഭാഗവും പിന്തിരിയണമെന്ന് IAEA ഡയറക്ടര്‍ ജനറല്‍ മരിയാനോ ഗ്രോസി ആവശ്യപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026