l o a d i n g

കേരള

ഇടതു ഭരണത്തുടര്‍ച്ച സംഘ്പരിവാര്‍ അജണ്ട; യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 26, 2026

തിരുവനന്തപുരം: കേരളത്തില്‍ സംഘ്പരിവാര്‍ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് തടയിടണമെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നിലപാട് പ്രഖ്യാപിച്ചത്.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘ്പരിവാര്‍ രാഷ്ട്രീയമാണെന്നും അതിനെ പ്രതിരോധിക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും റസാഖ് പാലേരി പറഞ്ഞു. യു.ഡി.എഫിനെ ഇല്ലാതാക്കി കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രതിപക്ഷമായി മാറാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയെ അവര്‍ ആയുധമാക്കുകയാണ്. സംഘ്പരിവാര്‍ വിരുദ്ധ പ്രതിരോധം ശക്തമാക്കാനും മതനിരപേക്ഷത നിലനിര്‍ത്താനും ഏപ്രില്‍ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടതുഭരണം ബി.ജെ.പിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കി നല്‍കിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി. മുസ്ലിം-ക്രൈസ്തവ സൗഹൃദം തകര്‍ക്കാനും ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ നുണപ്രചാരണങ്ങളിലൂടെ ഭീതി പടര്‍ത്താനും സംഘ്പരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ്. പിണറായി സര്‍ക്കാരിന്റെ പോലീസ് നയം സംഘ്പരിവാറിന് സഹായകരമാണ്. ആര്‍.എസ്.എസ് അനുകൂല നിലപാടുള്ള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.

2021-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത് ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനമൊട്ടാകെ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോഴും, ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. ഇത്തരം മണ്ഡലങ്ങളില്‍ സൂക്ഷ്മവിശകലനം നടത്തിയ ശേഷം ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള ഏറ്റവും ശക്തരായ ജനാധിപത്യ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുമെന്നും റസാഖ് പാലേരി വ്യക്തമാക്കി.

ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുട താല്‍ക്കാലിക ഗുണഭോക്താവാകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഏകാധിപത്യ രീതികളിലൂടെ പൗരസമൂഹത്തിന്റെ സമരങ്ങളെ അടിച്ചമര്‍ത്തുന്ന പിണറായി സര്‍ക്കാര്‍ രീതി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ, വൈസ് പ്രസിഡന്റ് കെ.എ. ഷഫീക്ക് എന്നിവരും പങ്കെടുത്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026