l o a d i n g

കേരള

മുനീറിന് സീറ്റില്ലാത്തത് ജമാഅത്തെ ഇസ്ലാമി ഇടപെടല്‍ മൂലംമെന്ന് എളമരം കരീം; തള്ളിക്കളഞ്ഞ് മുനീര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 27, 2026

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടല്‍ മൂലമാണെന്ന ആരോപണവുമായി സിപിഎം നേതാവ് എളമരം കരീം. എന്നാല്‍, ലീഗ് ആരുടെയും നിയന്ത്രണത്തിലുള്ള പ്രസ്ഥാനമല്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി മുനീര്‍ രംഗത്തെത്തി. കോഴിക്കോട്ട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെയായിരുന്നു നേതാക്കളുടെ വാക്‌പോര്.

മുനീറിനെ മാറ്റിനിര്‍ത്തിയത് അനാരോഗ്യം മൂലമല്ലെന്ന് എളമരം കരീം പറഞ്ഞു. രാഷ്ട്രീയ ഇസ്ലാമിനെ ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയോട് മുനീര്‍ പുലര്‍ത്തുന്ന ആശയപരമായ വിയോജിപ്പാണ് അദ്ദേഹത്തിന് തിരിച്ചടിയായതെന്നും കരീം ആരോപിച്ചു. മുനീറിനെ സാമ്പത്തിക തകര്‍ച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമിയോടുള്ള മുനീറിന്റെ നിലപാട് ലീഗ് നേതൃത്വത്തില്‍ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമാണ് സീറ്റ് നിഷേധം.

ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് പ്രചാരണം ശക്തമാണെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വരുംദിവസങ്ങളില്‍ കോഴിക്കോട്ടെത്തുമെന്നും കരീം അറിയിച്ചു.

മുനീറിന്റെ മറുപടി:
എളമരം കരീമിന്റെ പ്രസ്താവനകളെ പുച്ഛിച്ചു തള്ളിയ എം.കെ. മുനീര്‍, മുസ്ലിം ലീഗ് തീരുമാനങ്ങള്‍ എടുക്കുന്നത് സ്വതന്ത്രമായാണെന്ന് വ്യക്തമാക്കി.
'ആരുടെയെങ്കിലും ഇംഗിതത്തിന് വഴങ്ങി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന സംഘടനയല്ല മുസ്ലിം ലീഗ്. ജമാഅത്തെ ഇസ്ലാമി വിചാരിച്ചാല്‍ എന്നെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. ലീഗ് അവരുടെ പിടിയിലുമല്ല.' - ഡോ. എം.കെ. മുനീര്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി മുന്നണിയുടെ ഭാഗമല്ലെന്നും ആര്‍ക്ക് പിന്തുണ നല്‍കണമെന്നത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ എളമരം കരീമിന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പാപ്പരത്തമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026