l o a d i n g

ഗൾഫ്

സഹായിക്കുന്നില്ലെങ്കില്‍ തിരിച്ചും സഹായമില്ല; നാറ്റോ സഖ്യരാജ്യങ്ങള്‍ക്കെതിരെ ട്രംപ് വീണ്ടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 28, 2026

മയാമി: ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ സഖ്യരാജ്യങ്ങള്‍ അമേരിക്കയെ സഹായിക്കുന്നില്ലെങ്കില്‍, തിരിച്ചും സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. 'അവര്‍ നമുക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍ നമ്മള്‍ എന്തിനാണ് അവര്‍ക്കായി നിലകൊള്ളുന്നത്?' എന്ന് ചോദിച്ച ട്രംപ്, നാറ്റോയുടെ പ്രതിരോധ ഉടമ്പടികളില്‍ അമേരിക്ക തുടരുന്ന കാര്യത്തില്‍ വീണ്ടും ഇത് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. മയാമിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണയെ ട്രംപ് അഭിനന്ദിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ അടുത്ത സുഹൃത്താണെന്നും സൗദിക്ക് അഭിമാനിക്കാവുന്ന നേതാവാണ് അദ്ദേഹമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള സമാധാന കരാര്‍ സാധ്യമാകണമെങ്കില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യെപ്പെട്ടു.
മാസങ്ങള്‍ നീണ്ട സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഇറാന്‍ വഴങ്ങാതെ കരാര്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തില്‍ ഇറാന്റെ നാവിക-വ്യോമ സേനകള്‍ക്കും ആണവ നിലയങ്ങള്‍ക്കും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഇറാന്‍ ഇപ്പോള്‍ പിന്‍വാങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് യുദ്ധത്തെത്തുടര്‍ന്ന് നിലവില്‍ അടഞ്ഞു കിടക്കുകയാണ്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായി. വെനസ്വേലയില്‍ ചെയ്തതുപോലെ ഇറാന്റെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് സൂചിപ്പിച്ചു. അതേസമയം, ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ ഇറാന്‍ നീക്കം നടത്തുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആശങ്ക പ്രകടിപ്പിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026