l o a d i n g

ഗൾഫ്

അബുദാബിയില്‍ മിസൈല്‍ ആക്രമണം: അവശിഷ്ടങ്ങള്‍ വീണ് തീപിടുത്തം, അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 28, 2026

അബുദാബി: അബുദാബി സാമ്പത്തിക മേഖല ലക്ഷ്യമിട്ടെത്തിയ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ യുഎഇ വ്യോമപ്രതിരോധ സേന തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ തകര്‍ന്ന മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ഖലീഫ ഇക്കണോമിക് സോണില്‍ പതിച്ചതിനെത്തുടര്‍ന്ന് രണ്ട് ഇടങ്ങളില്‍ തീപിടുത്തമുണ്ടായി. സംഭവത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു.

മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ഇടത്തരം നിലയിലുള്ള പരിക്കുകളാണുള്ളത്. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇറാനില്‍ നിന്നുള്ള മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതിന് പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് തവണയാണ് യുഎഇ അധികൃതര്‍ സുരക്ഷാ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ മിസൈലുകള്‍ ആകാശത്ത് വെച്ച് തകര്‍ക്കുന്നതിന്റേതാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പുറമെ ക്രൂയിസ് മിസൈലുകളെയും ഡ്രോണുകളെയും യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്.

മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങള്‍ കാണാനിടയായാല്‍ അവയില്‍ തൊടുകയോ സമീപിക്കുകയോ ചെയ്യരുത് എന്ന് താമസക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ എമര്‍ജന്‍സി അതോറിറ്റിയെ വിവരം അറിയിക്കണം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

തീപിടുത്തമുണ്ടായ കെസാദ് മേഖലയില്‍ എമര്‍ജന്‍സി ടീമുകള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026