l o a d i n g

കേരള

വണ്ടൂര്‍ പ്രവാസി യു.ഡി.എഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി 'സംഗമം'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

വണ്ടൂര്‍: കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ പ്രവാസികളെ വഞ്ചിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും, വരാനിരിക്കുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്നും വണ്ടൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. വണ്ടൂര്‍ പ്രവാസി യു.ഡി.എഫ്. കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച 'സംഗമം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ സജീവമായ ഇടപെടല്‍ നടത്തും. പ്രവാസികളെ ദ്രോഹിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള ശക്തമായ ജനവിധിയായി ഈ തിരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്ടൂര്‍ യു.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പ്രവാസി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു. വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവാസി കോണ്‍ഗ്രസ്, പ്രവാസി ലീഗ്, ഒ.ഐ.സി.സി., കെ.എം.സി.സി. തുടങ്ങിയ സംഘടനകളുടെ സംയുക്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ആലിപ്പറ്റ ജമീല സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഇ. അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി. മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കെ.ടി.എ. മുനീര്‍ സ്വാഗതം ആശംസിച്ചു. പ്രശസ്ത ചലച്ചിത്ര താരവും പ്രവാസിയുമായ രവീന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

പ്രവാസി ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് മേപ്പാടം, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.പി. കുഞ്ഞു, കെ.ടി. ശംസുദ്ദീന്‍, പാപ്പറ്റ കുഞ്ഞി മുഹമ്മദ്, ഗഫൂര്‍ കാളികാവ്, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ഗഫൂര്‍ വണ്ടൂര്‍, മുസ്തഫ മമ്പാട്, സകീര്‍ കാളികാവ്, റാഫി എടവണ്ണ, ഷൈജല്‍ എടപ്പറ്റ, കെ.സി. കുഞ്ഞി മുഹമ്മദ്, ടി.പി. ഗോപാലകൃഷ്ണന്‍, ഇ.പി. ഉബൈദുള്ള, മജീദ് എടപ്പറ്റ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംസാരിച്ചു. വണ്ടൂര്‍ ബ്ലോക്ക് പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ഹാരിസ് നിലാംബ്ര നന്ദി രേഖപ്പെടുത്തി.

വണ്ടൂരിന്റെ സമഗ്ര വികസനത്തിനും പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്ത് എ.പി. അനില്‍ കുമാറിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026