l o a d i n g

കേരള

അറബി വാക്കുകള്‍ ഉച്ചരിക്കാതെ മലയാളിക്ക് ജീവിക്കാനാവില്ല -ഡോ. ഹുസൈന്‍ മടവൂര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

തിരുവനന്തപുരം: നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന നൂറുകണക്കിന് വാക്കുകള്‍ അറബി ഭാഷയില്‍ നിന്ന് വന്നതാണെന്നും, അറബി വാക്കുകള്‍ ഉച്ചരിക്കാതെ മലയാളിക്ക് ഒരു ദിവസം പോലും ജീവിക്കാനാവില്ലെന്നും പ്രമുഖ അറബി ഭാഷാ പണ്ഡിതനും ഡല്‍ഹി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ (എച്ച്.ആര്‍.ഡി.എഫ്.) ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേരള സര്‍വകലാശാലയില്‍ 'ദക്ഷിണേന്ത്യയിലെ അറബി പഠനത്തിന്റെ ചരിത്രവും പരിണാമവും' എന്ന വിഷയത്തില്‍ നടന്നുവരുന്ന രാജ്യാന്തര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അറിയപ്പെടുന്ന ഇന്ത്യന്‍ സാഹിത്യങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതുപോലെ പ്രമുഖ അറബി സാഹിത്യങ്ങള്‍ ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മലയാളത്തിന്റെ സ്ഥാനം വളരെ വലുതാണ്. തൊഴില്‍ മേഖലകളില്‍ ആധുനിക അറബി ഭാഷ പഠിച്ചവര്‍ക്ക് അനന്തസാധ്യതകളാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

അറിവ് ഒരിടത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിഭാസമല്ലെന്നും, ദേശങ്ങള്‍ താണ്ടി പുതിയ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും അത് സമ്പന്നമാക്കിക്കൊണ്ടിരിക്കുമെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു. അറിവിന്റെ സഞ്ചാരങ്ങള്‍ പുതിയ വിജ്ഞാന ശാഖകള്‍ക്ക് ജന്മം നല്‍കുകയും തലമുറകളെ സ്വാധീനിക്കുകയും ചെയ്യുന്നു. വൈജ്ഞാനിക വിനിമയങ്ങള്‍, സാംസ്‌കാരിക ഇടപെടലുകള്‍, ബൗദ്ധിക പാരമ്പര്യങ്ങള്‍ എന്നിവയിലൂടെ രൂപപ്പെട്ട വിപുലമായ ചരിത്രമാണ് ദക്ഷിണേന്ത്യയില്‍ അറബി ഭാഷയ്ക്കുള്ളതെന്നും സെമിനാര്‍ വിലയിരുത്തി.

വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരും പണ്ഡിതരും പങ്കെടുത്ത ചടങ്ങില്‍ ദക്ഷിണേന്ത്യയിലെ അറബിക് സാഹിത്യം, വൈദ്യശാസ്ത്രം, കര്‍മ്മശാസ്ത്രം തുടങ്ങിയ മേഖലകളിലെ സംഭാവനകളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അക്കാദമിക് രംഗത്തും സാംസ്‌കാരിക രംഗത്തും ഈ പഠനങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

വകുപ്പ് മേധാവി ഡോ. ഇ. സുഹൈല്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ. രാധാമണി, പ്രൊഫ. ഇ. ഷാജി, ഡോ. താജുദ്ദീന്‍ എ.എസ്., ഡോ. നൗഷാദ് വി. തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026