l o a d i n g

കേരള

യുഡിഎഫ് പ്രകടനപത്രിക പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നത്; സ്വാഗതം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 4, 2026

നെടുമ്പാശ്ശേരി: പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച യുഡിഎഫ് പ്രകടനപത്രികയെ പ്രവാസി കോണ്‍ഗ്രസ് നെടുമ്പാശ്ശേരി ബ്ലോക്ക് കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസി വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് മുന്നണി പ്രവാസികള്‍ക്ക് വലിയ പരിഗണന നല്‍കിയിരിക്കുന്നത്.

പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ 80 ശതമാനവും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ യുഡിഎഫ് നേതൃത്വത്തെ യോഗം അഭിനന്ദിച്ചു. പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുക, പ്രവാസി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുക, നോര്‍ക്ക, സാന്ത്വനം, ചെയര്‍മാന്‍ ഫണ്ട് എന്നിവയുടെ വരുമാന പരിധി ഉയര്‍ത്തുകയും സഹായ തുക വര്‍ദ്ധിപ്പിക്കുകയും ചെയ്യുക, തിരിച്ചുവന്ന പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ നയം രൂപീകരിക്കുക,
സിയാല്‍ മാതൃകയില്‍ പ്രവാസി കോര്‍പ്പറേഷന്‍ രൂപീകരിക്കുക, പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും അഗതികളായ പ്രവാസികള്‍ക്കായി 'പ്രവാസി ഭവനങ്ങളും' സ്ഥാപിക്കുക, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാനുള്ള വായ്പാനടപടികള്‍ ലളിതമാക്കുകയും പലിശ കുറയ്ക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.

ആലുവ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന്റെ വിജയത്തിനായി ശക്തമായ പ്രചാരണം നടത്താനും പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് നേതൃയോഗം തീരുമാനിച്ചു.

ബ്ലോക്ക് പ്രസിഡന്റ് പി.കെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രാജി ആന്റണി, ബെന്നി അറക്കല്‍, അബു കുന്നിശ്ശേരി, സുലൈമാന്‍ കോട്ടപ്പുറത്ത്, അനില്‍കുമാര്‍ കാഞ്ഞൂര്‍, ഇസ്മായില്‍ ചെങ്ങമനാട്, വിശ്വേശ്വരന്‍ സി.കെ, ജോര്‍ജ് കുറിയേടന്‍, സെബി കരുമത്തി, ബിജു പയ്യപ്പിള്ളി, ജോബ് പടയാട്ടി, ബഷീര്‍ പി.എസ്, കെ.പി. സിദ്ധിഖ്, മെജോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026