l o a d i n g

ഗൾഫ്

ചരിത്രം കുറിച്ച് ജമീല അലി രാജ; അമേരിക്കയിലെ യെമന്‍ അംബാസഡറാകുന്ന ആദ്യ വനിത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 5, 2026

റിയാദ്: യെമന്റെ നയതന്ത്ര ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ജമീല അലി രാജ അമേരിക്കയിലെ അംബാസഡറായി ചുമതലയേറ്റു. ഇതാദ്യമായാണ് ഒരു വനിതയെ യെമന്‍ ഈ സുപ്രധാന പദവിയിലേക്ക് നിയോഗിക്കുന്നത്. ശനിയാഴ്ച റിയാദിലെ യെമന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ റഷാദ് അല്‍ അലിമിക്ക് മുമ്പാകെ അവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.

ജമീല അലി രാജയുടെ രാഷ്ട്രീയവും ബൗദ്ധികവുമായ അനുഭവസമ്പത്ത് യെമനെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പ്രസിഡന്റ് അല്‍ അലിമി പ്രത്യാശ പ്രകടിപ്പിച്ചു. വാഷിംഗ്ടണിലെ തന്റെ നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കാനും അദ്ദേഹം പുതിയ അംബാസഡര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഹൂതി വിമതര്‍ക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചടങ്ങില്‍ ഊന്നിപ്പറഞ്ഞു. യെമനിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ ഫണ്ടുകള്‍ പുനരാരംഭിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും അംബാസഡര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യെമനിലെ തായിസില്‍ ജനിച്ച ജമീല അലി രാജ സമാധാന ചര്‍ച്ചകളിലും സ്ത്രീഅവകാശ പോരാട്ടങ്ങളിലും മുന്‍പന്തിയിലുള്ള വ്യക്തിയാണ്. യെമന്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് റിക്കണ്‍സിലിയേഷന്‍ കമ്മീഷന്‍ ഡെപ്യൂട്ടി ഹെഡ് ആയി അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കെയ്റോയിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും കെയ്റോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയ്ക്കും യെമന്‍ സമാധാന ചര്‍ച്ചകളില്‍ ഇവര്‍ ഉപദേശകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'യെമനി വിമന്‍ പാക്ട് ഫോര്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി'യുടെ സ്ഥാപക അംഗം കൂടിയാണ് ജമീല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026