l o a d i n g

ഗൾഫ്

ഹഫര്‍ അല്‍ ബാത്തിനില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 7, 2026

ഹഫര്‍ അല്‍ ബാത്തിന്‍: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഹഫര്‍ അല്‍ ബാത്തിന്‍ കെ.എം.സി.സിയും ഒ.ഐ.സി.സിയും സംയുക്തമായി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പ്രവാസി പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി തിരഞ്ഞെടുപ്പ് ആവേശത്തിന് പുതിയ ഉണര്‍വ് നല്‍കി.

ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഹഫര്‍ അല്‍ ബാത്തിന്‍ കെ.എം.സി.സി. രക്ഷാധികാരി അബ്ദുള്ള പരിയാരം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി. സെക്രട്ടറി ഫൈസല്‍ മാഷ് സ്വാഗതം ആശംസിച്ചു.

ഒ.ഐ.സി.സി. ഈസ്റ്റേണ്‍ പ്രൊവിന്‍സ് നേതാക്കളായ സലീം കീരിക്കാട്, ഇക്ബാല്‍ ആലപ്പുഴ, കെ.എം.സി.സി. ചെയര്‍മാന്‍ സലാം മാഷ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിന്റെ വിജയസാധ്യതകളും യോഗം വിശദമായി വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ കൂടുതല്‍ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ പ്രവര്‍ത്തനവും വോട്ടെടുപ്പില്‍ നിര്‍ണായകമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. നാട്ടിലെ വോട്ടര്‍മാരുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം വ്യാപിപ്പിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

സൈഫുദ്ദീന്‍ പള്ളിമുക്ക്, മൊയ്തു വി., റാഫി പരുതൂര്‍, സിദ്ധിഖ് ഖൈസൂമ, ഷബ്നാസ് കണ്ണൂര്‍, ജിതേഷ് തെരുവത്ത്, സൈഫുദ്ദീന്‍, ജോമോന്‍ ജോസഫ്, സാദിഖ്, സമദ് കരുനാഗപ്പള്ളി, അയൂബ് കൊടുവള്ളി, റിജില്‍, കലാം, ഷാനവാസ് മതിലകം തുടങ്ങിയവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി. ഹംസ പേരാമ്പ്ര നന്ദി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026