l o a d i n g

ഗൾഫ്

ജിദ്ദയില്‍ തിരൂര്‍ മണ്ഡലം കെഎംസിസി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 8, 2026

ജിദ്ദ: തിരൂര്‍ മണ്ഡലം കെഎംസിസി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് സി.എം. ഇസ്മായില്‍ മുണ്ടുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.

തിരൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് എം.പി. മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് കുഞ്ഞി തങ്ങള്‍ സ്വാഗതം ആശംസിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി, ജില്ലാ സെക്രട്ടറി മുഹമ്മദ് യാസിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലം കെഎംസിസി പുറത്തിറക്കിയ വിവിധ പോസ്റ്ററുകളുടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തകര്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. തിരൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിശദമായി വിലയിരുത്തി. ഇതിന്റെ ഭാഗമായി കുടുംബയോഗങ്ങള്‍, കോളിംഗ് കാമ്പയിനുകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചു.

ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങളെയും കുപ്രചാരണങ്ങളെയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

ചടങ്ങില്‍ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി യാസിദിന്റെ പിതാവും മുന്‍ കെഎംസിസി നേതാവുമായ എ.പി. കുഞ്ഞാവു ഹാജിയെ ആദരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പും നല്‍കി.

ചെയര്‍മാന്‍ സയ്യിദ് ജലീല്‍ തങ്ങള്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി റിഷാദ് എം., അലി അക്ബര്‍ കെ.കെ., അബ്ദുല്‍ നാസര്‍ എന്‍., പ്രവര്‍ത്തകരായ മുഹമ്മദ് യാസീന്‍, അബ്ദു റഹീം കെ., അഷ്‌റഫ് സി.ടി. എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ട്രഷറര്‍ അന്‍വര്‍ കെ. നന്ദി രേഖപ്പെടുത്തി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026