l o a d i n g

ഗൾഫ്

യുഡിഎഫ് ബഹുജന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി; മാറ്റത്തിനായി കൈകോര്‍ത്ത് പ്രവാസലോകം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 8, 2026

ദുബായ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയും മലപ്പുറം ജില്ലാ ഇന്‍കാസും സംയുക്തമായി സംഘടിപ്പിച്ച യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹുജന കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി. ദുബായില്‍ നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടി അധ്യക്ഷത വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ സമയമായെന്നും അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ പരിഹാരം കാണുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഓണ്‍ലൈനായി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പ്രവാസികളോട് വോട്ടഭ്യര്‍ത്ഥന നടത്തി. ''സ്‌നേഹപൂര്‍വ്വം ദുബായില്‍ നിന്നും'' എന്ന കാമ്പയിനെക്കുറിച്ച് നാസര്‍ എടപ്പറ്റ വിശദീകരിച്ചു.

കെഎംസിസി, ഇന്‍കാസ് നേതാക്കളായ ഇസ്മായില്‍ ഏറാമല, റഫീഖ് മട്ടന്നൂര്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, പി.വി. നാസര്‍, ബി.എ. നാസര്‍, ആര്‍. ഷുക്കൂര്‍, ബാലചന്ദ്രന്‍ അല്ലിപ്പാറ, ഷൈജു അമ്മാനപ്പാറ, ബഷീര്‍ നാരാണിപുഴ, ബാബുരാജ് കളിയാത്തേല്‍, സഫിയ മൊയ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ കെഎംസിസി ഭാരവാഹികളായ നൗഫല്‍ എ.പി., കരീം കാലടി, മുജീബ് കോട്ടക്കല്‍, സലീം വെങ്കിട്ട, മൊയ്ദീന്‍ പൊന്നാനി, ലത്തീഫ് തെക്കഞ്ചേരി, മുസ്തഫ ആട്ടീരി, ശിഹാബ് ഇരുവേറ്റി, ടി.പി. സൈദലവി, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി, സിനാല്‍ തുറക്കല്‍, ഇക്ബാല്‍ പല്ലാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇന്‍കാസ് പ്രസിഡന്റ് നൗഫല്‍ സൂപ്പി സ്വാഗതവും ജനറല്‍ സെക്രട്ടറി അഷ്‌റഫ് ടിപ്പു നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026