l o a d i n g

ഗൾഫ്

വെടിനിര്‍ത്തലിനിടയിലും കുവൈറ്റില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; എണ്ണ നിലയങ്ങള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും നാശനഷ്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 8, 2026

കുവൈറ്റ് സിറ്റി: അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കുവൈറ്റിന് നേരെ ഇറാന്റെ ഭാഗത്തുനിന്നും ശക്തമായ ഡ്രോണ്‍ ആക്രമണമുണ്ടായതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ ആരംഭിച്ച ആക്രമണത്തില്‍ 28 ഡ്രോണുകളാണ് കുവൈറ്റ് ലക്ഷ്യമാക്കി എത്തിയത്.

കുവൈറ്റ് വ്യോമസേന ഭൂരിഭാഗം ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകര്‍ത്തെങ്കിലും, ചിലത് രാജ്യത്തിന്റെ തെക്കന്‍ മേഖലയിലുള്ള തന്ത്രപ്രധാനമായ എണ്ണ നിലയങ്ങളിലും വൈദ്യുതി പ്ലാന്റുകളിലും പതിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍-അത്വാന്‍ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് എണ്ണ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കും ജല ശുദ്ധീകരണ ശാലകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

എണ്ണ സമ്പന്നമായ തെക്കന്‍ മേഖലയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം ആസൂത്രിതമാണെന്ന് കുവൈറ്റ് വിലയിരുത്തുന്നു. ആക്രമണത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതര്‍ പരിശോധിച്ചുവരികയാണ്.

രാജ്യത്തെ പ്രധാനപ്പെട്ടതും സുപ്രധാനവുമായ എല്ലാ കേന്ദ്രങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയതായി ആര്‍മി ജനറല്‍ സ്റ്റാഫ് അറിയിച്ചു. ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ഏത് തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാനും സേന സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026