l o a d i n g

ഗൾഫ്

പ്രവാസലോകത്തും തിരഞ്ഞെടുപ്പ് ആവേശം; ജിദ്ദയില്‍ യുഡിഎഫ് കൊട്ടിക്കലാശം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 8, 2026

ജിദ്ദ: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ അമരുമ്പോള്‍, അതിന്റെ പ്രതിധ്വനികളുമായി പ്രവാസലോകത്തും കൊട്ടിക്കലാശം. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍, നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തെ അനുസ്മരിപ്പിക്കും വിധം ആവേശകരമായ മുദ്രാവാക്യങ്ങളും രാഷ്ട്രീയ ഗാനങ്ങളുമായി പ്രവര്‍ത്തകര്‍ അണിനിരന്നു. കൊടികള്‍ വീശിയും കൈയടിച്ചും ഒരുമിച്ചുയര്‍ത്തിയ ശബ്ദം ജിദ്ദയിലെ പ്രവാസി സമൂഹത്തിനിടയില്‍ തിരഞ്ഞെടുപ്പ് ചൂട് വര്‍ദ്ധിപ്പിച്ചു.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വമ്പിച്ച വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസം പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു. പ്രവാസികളുടെ രാഷ്ട്രീയ ബോധവും വോട്ടവകാശത്തോടുള്ള താല്പര്യവും വെളിവാക്കുന്നതായിരുന്നു ഈ കൂടിച്ചേരല്‍ എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

യാസിര്‍ നായിഫ്, സി.ടി.പി. ഇസ്മയില്‍, ഇ.പി. മുഹമ്മദാലി, സാജു റിയാസ്, ഷംസുദ്ദീന്‍, നൗഷാദ് ബഡ്ജറ്റ്, കെ.പി. ഉസ്മാന്‍, ഗഫൂര്‍ വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. നാദിര്‍ഷ, അബ്ദുള്ളക്കുട്ടി, നവാബ് കുറ്റിക്ക എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. യു.എം. ഹുസൈന്‍ മലപ്പുറം സ്വാഗതവും ഫൈസല്‍ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.

ഫോട്ടോ: ജിദ്ദയില്‍ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തില്‍ നിന്ന്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026