l o a d i n g

കായികം

കളിയാരവങ്ങള്‍ക്ക് കാതോര്‍ത്ത് ജിദ്ദ വീണ്ടും, നിസ്സ് അറേബ്യ ഫുട്ബോള്‍ 18 നും 19നും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2026

ജിദ്ദ: കുറച്ചുകാലമായി നിലച്ചുപോയ ജിദ്ദയിലെ പ്രാദേശിക ഫുട്ബോള്‍ മത്സരങ്ങള്‍ നവജീവന്‍ വീണ്ടെടുക്കുന്നു. നിലച്ചുപോയ കളിയാരവങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ട് നിസ്സ് അറേബ്യ എന്ന പുതിയ ഇവന്റ്സ് കമ്പനിയാണ് ലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ച് ആറു ടീമുകളുമായി നയന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

എന്‍-കംഫര്‍ട്ട് ധമാക്ക വേള്‍ഡ് കപ്പ് എന്ന പേരില്‍ ജൂണ്‍ 18, 19 തീയതികളിലാണ് ജിദ്ദയിലെ ഒളിമ്പിക് വില്ലേജ് സ്റ്റേഡിയത്തില്‍ മത്സരം നടത്തുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫിക്സ്ചര്‍ റിലീസും ട്രോഫി അനാച്ഛാദനവും ഇന്നലെ ശറഫിയയില്‍ നടന്നു.

സൗദി സ്പോര്‍ട്‌സ് അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരത്തോടെയും നിയമാനുസൃത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബ്ലാക്ക് റൈഡ് എഫ്.സി, അറബ് ഡ്രീംസ് എഫ്.സി, ചാംസ് എഫ്.സി, ബാന്‍ ബേക്കറി എഫ്.സി, സെവന്‍ സ്റ്റാര്‍ എഫ്.സി, 'റീം അല്‍ ഉല എഫ്.സി എന്നീ ടീമുകളാണ് മത്സരിക്കുക. ആറ് ടീമുകള്‍ തമ്മില്‍ ലീഗ് അടിസ്ഥാനത്തില്‍ നയന്‍സ് രൂപത്തില്‍ ആണ് മത്സരങ്ങള്‍ നടക്കുക. ഓരോ ടീമിനും രണ്ട് മത്സരങ്ങള്‍ വീതം ലഭിക്കുന്ന രീതിയിലാണ് ഫിക്‌സ്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

ജൂണ്‍ 18-ന് രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 2.00 വരെ നാല് ലീഗ് മത്സരങ്ങളും, ജൂണ്‍ 19-ന് രാത്രി 8.00 മുതല്‍ രണ്ട് ലീഗ് മത്സരങ്ങളും നടക്കും. ഓരോ മത്സരവും 25 മിനിറ്റ് വീതമുള്ള രണ്ട് ഹാഫുകളും അഞ്ച് മിനിറ്റ് ഇടവേളയും ഉള്‍പ്പെടുന്നതായിരിക്കും. രണ്ടാം ദിവസത്തെ രണ്ട് ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ 17 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക സൗഹൃദ ഫുട്്ബോള്‍ മത്സരവും സംഘടിപ്പിക്കും. സിഫിലെ ഫൈനലിസ്റ്റുകളായ ടാലന്റ് ടിന്‍സും ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ടീമും തമ്മിലാണ് മത്സരം. സൗദി കായിക മന്ത്രാലയത്തിനു കീഴിലുള്ള ലൈസന്‍സ് ഉള്ള അമ്പയര്‍മാരായിരിക്കും കുട്ടികളുടേതുള്‍പ്പെടെയുള്ള മത്സരങ്ങള്‍ നിയന്ത്രിക്കുക. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് ഫുട്്ബോള്‍ രംഗത്തെ പരിചയ സമ്പന്നരായ 30 അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ പ്രവര്‍ത്തക സമിതി രൂപീകരിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ നിസ്സ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്ര, മാനേജിങ് ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂര്‍, റാഫി ബീമാപള്ളി (മാര്‍ക്കറ്റിംഗ് മാനേജര്‍), അയ്യൂബ് മാസ്റ്റര്‍ (ടൂര്‍ണമെന്റ് കോഡിനേറ്റര്‍), ഷമീം ടീച്ചര്‍ (ലോജിസ്റ്റിക്), നാസര്‍ ശാന്തപുരം (കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.

ഫിക്സ്ചര്‍ റിലീസിംഗിലും ട്രോഫി അനാച്ഛാദനത്തിലും ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി. മുഹമ്മദാലി, സൗദി അംപയര്‍ അബ്ദുറഹ്‌മാന്‍ മാലികി, നാണി മാസ്റ്റര്‍, ഷിബു തിരുവനന്തപുരം, ഹക്കീം പാറക്കല്‍, ഹിഫ്‌സു റഹ്‌മാന്‍, ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, മുസാഫിര്‍, അബു കട്ടുപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026