l o a d i n g

ഗൾഫ്

ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 18, 2026

ജിദ്ദ: ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ 135-ാം ജയന്തി ദിനാചരണം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി(ജിദ്ദ)യുടെ നേതൃത്വത്തില്‍ ഷറഫിയയിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ചു. അസീസ് ലാക്കല്‍ അധ്യക്ഷത വഹിച്ചു.

അംബേദ്കര്‍ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും ഒരു മിനിറ്റ് മൗനാചരണവും നടത്തിയ ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ മഹത്തായ ചിന്തകളും സാമൂഹിക ദര്‍ശനങ്ങളും അനുസ്മരിക്കുന്നതായിരുന്നു ചടങ്ങ്.

ജയന്തിദിന യോഗം പ്രിന്‍സാദ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും വിദ്യാഭ്യാസത്തെ ആയുധമാക്കി സമൂഹത്തെ മുന്നോട്ട് നയിക്കുകയും ചെയ്ത മഹാനായ നേതാവിന്റെ ആശയങ്ങള്‍ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കമാല്‍ കളപ്പാടന്‍ പറഞ്ഞു.

ഒ.ഐ.സി.സി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സംഘടനയില്‍ ചേര്‍ന്ന കബീര്‍ ഓമാനൂരിനെ പ്രസിഡന്റ് (ഇന്‍ ചാര്‍ജ്) അസീസ് ലാക്കല്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ചടങ്ങില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏഷ്യന്‍ വാച്ചസ് പ്രതിനിധി സുല്‍ഫി നിര്‍വ്വഹിച്ചു.

ആലി ബാപ്പു കുറുകത്താണി (ജിദ്ദ റീജ്യണല്‍ സെക്രട്ടറി), ഇ.പി. മുഹമ്മദാലി, നാസര്‍ സൈന്‍, ഷംസുദ്ദീന്‍ വേങ്ങൂര്‍, ഫസലുള്ള വെള്ളുവമ്പാളി, ഗഫൂര്‍ വണ്ടൂര്‍, അനസ് തുവ്വൂര്‍, ഉസ്മാന്‍ മേലാറ്റൂര്‍, സാദിഖലി പുല്ലങ്കോട് എന്നിവര്‍ സംസാരിച്ചു. പി.കെ. നാദിര്‍ഷാ, നവാബ് (കുട്ടിക്ക) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യു.എം. ഹുസൈന്‍ മലപ്പുറം സ്വാഗതവും സാജു റിയാസ് നന്ദിയും പറഞ്ഞു.

ഫോട്ടോ: ജിദ്ദ ഷറഫിയയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ദിനാചരണം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026