l o a d i n g

സാംസ്കാരികം

ചിരിയില്‍ പൊതിഞ്ഞ സത്യങ്ങള്‍; മരണത്തെയും നിര്‍ഭയം നേരിട്ട 'ലാഫിങ് വില്ല'യുടെ ഉടമ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 6, 2026

മലയാളികളെ ഒരു കാലഘട്ടം മുഴുവന്‍ പൊട്ടിച്ചിരിപ്പിക്കുകയും, പിന്നീട് ഗൗരവമേറിയ വേഷങ്ങളിലൂടെ ചിന്തിപ്പിക്കുകയും ചെയ്ത സലിം കുമാര്‍, ജീവിതത്തിലും താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ തന്നെ വ്യത്യസ്തനായിരുന്നു. സിനിമയില്‍ ഹാസ്യവേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്നവരില്‍ നിന്ന് വ്യത്യസ്തമായി, 'അച്ഛനുറങ്ങാത്ത വീട്', 'ആദാമിന്റെ മകന്‍ അബു', 'പെരുമഴക്കാലം' തുടങ്ങിയ ചിത്രങ്ങളിലൂടെ താനൊരു മികച്ച നടനാണെന്ന് അദ്ദേഹം തെളിയിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത് കാലത്തിന്റെ കാവ്യനീതിയായാണ് മലയാളികള്‍ കണ്ടത്.

അഞ്ചാം വയസ്സുവരെ താന്‍ ഒരു 'മുസ്ലി'മായിരുന്നുവെന്നും, പിന്നീട് വിശാല ഹിന്ദുവായി മാറിയെന്നും സലിം കുമാര്‍ പലപ്പോഴും തമാശരൂപേണ പറഞ്ഞിട്ടുണ്ട്. നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ അച്ഛന്‍ ഗംഗാധരന്‍, ജാതി തിരിച്ചറിയാതിരിക്കാനാണ് മകന് 'സലിം' എന്ന് പേരിട്ടത്. എന്നാല്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍, പേര് മുസ്ലിമിന്റേതാണെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞതോടെ, അധ്യാപകര്‍ ചേര്‍ന്ന് 'കുമാര്‍' കൂടി നല്‍കി അദ്ദേഹത്തെ ഹിന്ദുവാക്കുകയായിരുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് വിശ്വസിച്ച സലിം, ജാതിയുടെ പേരില്‍ നടക്കുന്ന അഭ്യാസപ്രകടനങ്ങളെ എന്നും പരിഹസിച്ചിരുന്നു.

ജീവിതത്തിലും സിനിമയിലും ഒട്ടേറെ അവഗണനകള്‍ നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയ അതേ സംവിധായകന്‍ ജൂറി ചെയര്‍മാനായ വേദിയില്‍ നിന്നാണ് അദ്ദേഹത്തിന് ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. പലതവണ സോഷ്യല്‍ മീഡിയയില്‍ മരണവാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും, ആ മരണവാര്‍ത്തകളോട് സലിം പ്രതികരിച്ചത് മാസ്റ്റര്‍പീസ് ആയ ആ ചിരിയോടെയായിരുന്നു. ''ആരെങ്കിലും ഒരാള്‍ എവിടെയോ ഇരുന്ന് നമ്മുടെ മരണം തീരുമാനിക്കുകയാണ്, വന്നു വന്ന് കാലന്റെ റോള്‍ പോലും ഇവര്‍ ഏറ്റെടുത്തു കഴിഞ്ഞു'' എന്ന് പറഞ്ഞാണ് അദ്ദേഹം അതിനെ മറികടന്നത്.

''ജീവിതത്തില്‍ രണ്ട് പേരോട് മാത്രമാണ് എനിക്ക് നന്ദിയും കടപ്പാടുമുളളത്. ഒന്ന് എന്റെ അമ്മയോട്. മറ്റൊന്ന് ചിരിയോട്'' എന്ന് പലവട്ടം അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചിരിപ്പിച്ച് കിട്ടിയ കാശുകൊണ്ടാണ് താന്‍ വീട് വച്ചതെന്നും, അതുകൊണ്ടാണ് അതിന് 'ലാഫിങ് വില്ല' എന്ന് പേരിട്ടതെന്നും അദ്ദേഹം അഭിമാനത്തോടെ ഓര്‍ക്കുമായിരുന്നു. ഹാസ്യനടന്‍ എന്ന ലേബല്‍ ഒരിക്കലും അദ്ദേഹത്തിന് ഒരു ഭാരമായിരുന്നില്ല.

വിമര്‍ശിക്കുന്നവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നവര്‍ക്കിടയില്‍, തികഞ്ഞ സഹനശീലത്തോടെ നിലകൊണ്ട കലാകാരനായിരുന്നു അദ്ദേഹം. തന്നെ വേദനിപ്പിച്ച വ്യക്തികളെ പോലും, അവരുടെ കഴിവുകളെ ആദരിക്കാന്‍ മടി കാണിക്കാത്ത മഹാമനസ്‌കത അദ്ദേഹത്തിനുണ്ടായിരുന്നു. മാരകമായ കരള്‍രോഗം ബാധിച്ച് ജീവിതത്തിന്റെ അവസാന നാളുകളില്‍ നില്‍ക്കുമ്പോള്‍ പോലും, മരണത്തെ ഭയപ്പെടാതെ, അസ്തമയത്തെക്കുറിച്ചുള്ള തിരിച്ചറിവോടെ പോസിറ്റീവായി അദ്ദേഹം ചിന്തിച്ചു.

''ഞാനുണ്ട് കൂടെ..'' എന്ന് മറ്റൊരാള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് വിശ്വസിച്ച സലിം കുമാര്‍, താന്‍ വിശ്വസിച്ച രാഷ്ട്രീയത്തിനും മൂല്യങ്ങള്‍ക്കും വേണ്ടി അവസാന ശ്വാസം വരെ ഉറച്ചുനിന്നു. തമാശകളില്‍ പൊതിഞ്ഞ് വലിയ സാമൂഹിക സത്യങ്ങള്‍ തുറന്നു പറഞ്ഞും, ദ്രോഹിച്ചവരെപ്പോലും സ്‌നേഹം കൊണ്ട് തിരുത്തിയും ജീവിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട താരം, ചിരിയുടെ വലിയൊരു ലോകം ബാക്കിവെച്ചാണ് വിടവാങ്ങുന്നത്.

Latest News

ചിരിയില്‍ പൊതിഞ്ഞ സത്യങ്ങള്‍; മരണത്തെയും നിര്‍ഭയം നേരിട്ട 'ലാഫിങ് വില്ല'യുടെ ഉടമ
ചിരിയില്‍ പൊതിഞ്ഞ സത്യങ്ങള്‍; മരണത്തെയും നിര്‍ഭയം നേരിട്ട 'ലാഫിങ് വില്ല'യുടെ ഉടമ
June 6, 2026
 റിയാദ് എയറിന്റെ ആദ്യ രണ്ട് ഡ്രീംലൈനറുകള്‍ സൗദിയിലെത്തി, ആദ്യ സര്‍വീസ് ജൂലൈ ഒന്നിന് ലണ്ടനിലേക്ക്
റിയാദ് എയറിന്റെ ആദ്യ രണ്ട് ഡ്രീംലൈനറുകള്‍ സൗദിയിലെത്തി, ആദ്യ സര്‍വീസ് ജൂലൈ ഒന്നിന് ലണ്ടനിലേക്ക്
June 6, 2026
സൗദിയില്‍ വിദേശികള്‍ക്ക്  അറബി പഠനം:   'വിസാല്‍' അറബിക് ഭാഷാ പഠന പദ്ധതി വ്യാപിപ്പിക്കുന്നു
സൗദിയില്‍ വിദേശികള്‍ക്ക് അറബി പഠനം: 'വിസാല്‍' അറബിക് ഭാഷാ പഠന പദ്ധതി വ്യാപിപ്പിക്കുന്നു
June 5, 2026
എയര്‍ബസ് A321XLR സ്വന്തമാക്കി സൗദിയ; മധ്യപൂര്‍വേഷ്യയിലെ ആദ്യ വിമാനം
എയര്‍ബസ് A321XLR സ്വന്തമാക്കി സൗദിയ; മധ്യപൂര്‍വേഷ്യയിലെ ആദ്യ വിമാനം
June 5, 2026
ഇത്തിരി നേരം; ഒത്തിരി കാര്യം: ഗാര്‍ഡ് ഓഫ് ഓണര്‍ തനിക്ക് വേണ്ടെന്ന് വി.ഡി.സതീശന്‍, അണ്ണാമലൈ ബി.ജെ.പി പാര്‍ട്ടി വിട്ടു; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം, കര്‍ണാടക മന്ത്രിസഭയില്‍ തുടക്കത്തിലേ 'കല്ലുകടി'; മന്ത്രി രാജിവച്ചു

  മധ്യേഷ്യയില്‍  സംഘര്‍ഷം രൂക്ഷം;  അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
മധ്യേഷ്യയില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
June 5, 2026
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു; അഗത്തിയില്‍ കോണ്‍ഗ്രസ് മാര്‍ച്ചും പ്രതിഷേധവും; ലാത്തിചാര്‍ജില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു; അഗത്തിയില്‍ കോണ്‍ഗ്രസ് മാര്‍ച്ചും പ്രതിഷേധവും; ലാത്തിചാര്‍ജില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
June 4, 2026
 മേഘങ്ങള്‍ ചുംബിക്കുന്ന ഫിഫാ മലനിരകള്‍; പ്രകൃതിയുടെ ഹരിത കാന്‍വാസില്‍ സൗന്ദര്യത്തിന്റെ വിസ്മയക്കാഴ്ചകളൊരുക്കി സ്വദേശികള്‍
മേഘങ്ങള്‍ ചുംബിക്കുന്ന ഫിഫാ മലനിരകള്‍; പ്രകൃതിയുടെ ഹരിത കാന്‍വാസില്‍ സൗന്ദര്യത്തിന്റെ വിസ്മയക്കാഴ്ചകളൊരുക്കി സ്വദേശികള്‍
June 4, 2026
ആപ്പിള്‍ ലോകത്തേക്ക് പുത്തന്‍ വിപ്ലവവുമായി ഐഒഎസ് 27; ജൂണ്‍ എട്ടിന് വിപുലമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചേക്കും
ആപ്പിള്‍ ലോകത്തേക്ക് പുത്തന്‍ വിപ്ലവവുമായി ഐഒഎസ് 27; ജൂണ്‍ എട്ടിന് വിപുലമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചേക്കും
June 4, 2026
വാഹന മോഡിഫിക്കേഷന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്: ഇനി 18 മാറ്റങ്ങള്‍ നിയമ തടസ്സമില്ലാതെ ചെയ്യാം
വാഹന മോഡിഫിക്കേഷന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്: ഇനി 18 മാറ്റങ്ങള്‍ നിയമ തടസ്സമില്ലാതെ ചെയ്യാം
June 4, 2026

Related News