l o a d i n g

ഗൾഫ്

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 19, 2026

വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം ഇറാന്‍ ശക്തമാക്കി. കടലിടുക്ക് വീണ്ടും അടച്ചതായി അറിയിച്ച ഇറാന്‍, ഇതുവഴി കടന്നുപോകുന്ന നാവികര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത്തരം നീക്കങ്ങളിലൂടെ അമേരിക്കയെ ബ്ലാക്ക്മെയില്‍ ചെയ്യാമെന്ന് ടെഹ്റാന്‍ കരുതേണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

അമേരിക്ക തുടരുന്ന ഉപരോധത്തിനുള്ള മറുപടിയാണ് ഈ നീക്കമെന്ന് ഇറാന്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ശത്രുക്കള്‍ക്ക് കയ്‌പേറിയ പരാജയം നല്‍കാന്‍ ഇറാന്‍ നാവികസേന സജ്ജമാണെന്നും പരമോന്നത നേതാവ് മുജ്തബ ഖാംനഇ പറഞ്ഞു.

കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ഇന്ത്യ ആശങ്ക അറിയിച്ചു

കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച രണ്ട് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായതായി ഷിപ്പിംഗ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. ന്യൂഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതി മുഹമ്മദ് ഫതാലിയെ വിളിച്ചുവരുത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

അതിനിടെ, പാകിസ്ഥാന്‍ കരസേനാ മേധാവി മുഖേന അമേരിക്ക സമര്‍പ്പിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ പരിശോധിച്ച് വരികയാണ്. എന്നാല്‍ സമാധാനം പുലരുന്നത് വരെ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇറാനായിരിക്കുമെന്നും, കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കുമെന്നും ടെഹ്റാന്‍ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്ന കാര്യത്തില്‍ വാഷിംഗ്ടണ്‍ ആലോചന തുടരുന്നതിനിടെ ഇറാന്റെ ഈ കടുത്ത നിലപാട് ആഗോള എണ്ണ വിപണിയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026