l o a d i n g

കേരള

സലിം കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; പറവൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 7, 2026

പറവൂര്‍: മലയാളികളുടെ പ്രിയതാരം സലിം കുമാറിന്റെ വിയോഗത്തില്‍ നാട് കണ്ണീരോടെ വിടവാങ്ങുന്നു. പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരണവാര്‍ത്തയറിഞ്ഞ് എത്തിയ സഹപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. പറവൂരുകാരനായ സലിം കുമാറുമായി വര്‍ഷങ്ങളായുള്ള ദൃഢമായ ആത്മബന്ധം മുഖ്യമന്ത്രി ഈ വേളയില്‍ അനുസ്മരിച്ചു.

സലിം കുമാറിനെ അവസാനമായി ഒരു നോക്കുകാണാന്‍ ടൗണ്‍ഹാളിലേക്ക് വന്‍ ജനാവലിയാണ് ഒഴുകിയെത്തുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം, ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും. മതപരമായ ചടങ്ങുകളും അസ്ഥി പുഴയിലൊഴുക്കുന്നതും ഒഴിവാക്കണമെന്ന സലിം കുമാറിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ കുടുംബം തീരുമാനിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45-ഓടെയാണ് 57-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചത്. മിമിക്രി വേദികളിലൂടെ കലാരംഗത്തെത്തിയ സലിം കുമാര്‍, തന്റെ തനതായ അഭിനയശൈലിയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു. കോമഡി വേഷങ്ങള്‍ക്കപ്പുറം ഗൗരവകരമായ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം വിസ്മയം തീര്‍ത്തു.

സലിം കുമാറിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അനുശോചിച്ചു. കലാമികവിനൊപ്പം സാമൂഹിക വിഷയങ്ങളില്‍ തുറന്നുപറയാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കാലത്തെ അതിജീവിക്കുമെന്ന് പ്രിയങ്ക ഗാന്ധിയും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

സംവിധായകന്‍ കമലിന്റെ സ്മരണകള്‍
സലിം കുമാറുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ അഭിനയപാടവവും സംവിധായകന്‍ കമല്‍ അനുസ്മരിച്ചു. 'ഗ്രാമഫോണ്‍' മുതല്‍ 'ആദാമിന്റെ മകന്‍ അബു' വരെയുള്ള ചിത്രങ്ങളിലെ അഭിനയത്തിലൂടെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സലിം കുമാര്‍, ഏത് വേഷവും വഴങ്ങുന്ന ഒരു അപൂര്‍വ്വ പ്രതിഭയായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. അഭിപ്രായങ്ങള്‍ മുഖം നോക്കാതെ തുറന്നുപറയുന്ന സലിം കുമാറിന്റെ നിലപാടുകള്‍ അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Latest News

 ഹജ്ജിനു ശേഷമുള്ള തീര്‍ഥാടകരുടെ  ആദ്യസംഘം മദീനയിലെത്തി; ഹൃദ്യമായ സ്വീകരണമൊരുക്കി കെ.എം.സി.സി
ഹജ്ജിനു ശേഷമുള്ള തീര്‍ഥാടകരുടെ ആദ്യസംഘം മദീനയിലെത്തി; ഹൃദ്യമായ സ്വീകരണമൊരുക്കി കെ.എം.സി.സി
June 7, 2026
സലിം കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; പറവൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചു
സലിം കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; പറവൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചു
June 7, 2026
ചിരിയില്‍ പൊതിഞ്ഞ സത്യങ്ങള്‍; മരണത്തെയും നിര്‍ഭയം നേരിട്ട 'ലാഫിങ് വില്ല'യുടെ ഉടമ
ചിരിയില്‍ പൊതിഞ്ഞ സത്യങ്ങള്‍; മരണത്തെയും നിര്‍ഭയം നേരിട്ട 'ലാഫിങ് വില്ല'യുടെ ഉടമ
June 6, 2026
 റിയാദ് എയറിന്റെ ആദ്യ രണ്ട് ഡ്രീംലൈനറുകള്‍ സൗദിയിലെത്തി, ആദ്യ സര്‍വീസ് ജൂലൈ ഒന്നിന് ലണ്ടനിലേക്ക്
റിയാദ് എയറിന്റെ ആദ്യ രണ്ട് ഡ്രീംലൈനറുകള്‍ സൗദിയിലെത്തി, ആദ്യ സര്‍വീസ് ജൂലൈ ഒന്നിന് ലണ്ടനിലേക്ക്
June 6, 2026
സൗദിയില്‍ വിദേശികള്‍ക്ക്  അറബി പഠനം:   'വിസാല്‍' അറബിക് ഭാഷാ പഠന പദ്ധതി വ്യാപിപ്പിക്കുന്നു
സൗദിയില്‍ വിദേശികള്‍ക്ക് അറബി പഠനം: 'വിസാല്‍' അറബിക് ഭാഷാ പഠന പദ്ധതി വ്യാപിപ്പിക്കുന്നു
June 5, 2026
എയര്‍ബസ് A321XLR സ്വന്തമാക്കി സൗദിയ; മധ്യപൂര്‍വേഷ്യയിലെ ആദ്യ വിമാനം
എയര്‍ബസ് A321XLR സ്വന്തമാക്കി സൗദിയ; മധ്യപൂര്‍വേഷ്യയിലെ ആദ്യ വിമാനം
June 5, 2026
ഇത്തിരി നേരം; ഒത്തിരി കാര്യം: ഗാര്‍ഡ് ഓഫ് ഓണര്‍ തനിക്ക് വേണ്ടെന്ന് വി.ഡി.സതീശന്‍, അണ്ണാമലൈ ബി.ജെ.പി പാര്‍ട്ടി വിട്ടു; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം, കര്‍ണാടക മന്ത്രിസഭയില്‍ തുടക്കത്തിലേ 'കല്ലുകടി'; മന്ത്രി രാജിവച്ചു

  മധ്യേഷ്യയില്‍  സംഘര്‍ഷം രൂക്ഷം;  അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
മധ്യേഷ്യയില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
June 5, 2026
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു; അഗത്തിയില്‍ കോണ്‍ഗ്രസ് മാര്‍ച്ചും പ്രതിഷേധവും; ലാത്തിചാര്‍ജില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു; അഗത്തിയില്‍ കോണ്‍ഗ്രസ് മാര്‍ച്ചും പ്രതിഷേധവും; ലാത്തിചാര്‍ജില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
June 4, 2026
 മേഘങ്ങള്‍ ചുംബിക്കുന്ന ഫിഫാ മലനിരകള്‍; പ്രകൃതിയുടെ ഹരിത കാന്‍വാസില്‍ സൗന്ദര്യത്തിന്റെ വിസ്മയക്കാഴ്ചകളൊരുക്കി സ്വദേശികള്‍
മേഘങ്ങള്‍ ചുംബിക്കുന്ന ഫിഫാ മലനിരകള്‍; പ്രകൃതിയുടെ ഹരിത കാന്‍വാസില്‍ സൗന്ദര്യത്തിന്റെ വിസ്മയക്കാഴ്ചകളൊരുക്കി സ്വദേശികള്‍
June 4, 2026