l o a d i n g

കേരള

ഇത്തിരി നേരം: ഒത്തിരി കാര്യം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം, തുടക്കം ജൂണ്‍ 15 മുതല്‍, ഇടുക്കിയില്‍ കാട്ടാന ആക്രമണം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം

സ്വകാര്യത ലംഘിച്ചാല്‍ നടപടി: മുന്നറിയിപ്പുമായി കേരളാ പോലീസ്, ബെന്നി തോമസിന്റെ രാജി: വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്

Thumbnail
Publisher By     പി.എം. മായിന്‍കുട്ടി
June 8, 2026

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം, തുടക്കം ജൂണ്‍ 15 മുതല്‍

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രം നടപ്പാക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ആദ്യ 100 ദിവസത്തെ പരീക്ഷണത്തിന് ശേഷം കൂടുതല്‍ സര്‍വീസുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. പദ്ധതി നടപ്പിലാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പഠിക്കാന്‍ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ മൂന്ന് മാസത്തെ നഷ്ടം 112 കോടിയാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഇടുക്കിയില്‍ കാട്ടാന ആക്രമണം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടത്തിന് സമീപം കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകള്‍ മാരി (36) ആണ് കൊല്ലപ്പെട്ടത്. രാവിലെ എട്ടുമണിയോടെ മകനെ സ്‌കൂളില്‍ വിടാന്‍ പോകുന്നതിനിടെ കനത്ത മഴയും കോടമഞ്ഞും കാരണം ആന നില്‍ക്കുന്നത് ശ്രദ്ധിക്കാതെ ഇരുവരും അതിനു മുന്നില്‍ പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീം പരിക്കേറ്റ കുട്ടിയെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് മിക്ക ജില്ലകളിലും യെല്ലോ അലര്‍ട്ടും തുടരുകയാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കനത്ത മഴയെത്തുടര്‍ന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കൂടാതെ, പത്തനംതിട്ടയില്‍ സ്‌കൂള്‍ മുറ്റത്തെ മരം കടപുഴകി വീണതടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്ത് മലയോര മേഖലകളിലെ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

സ്വകാര്യത ലംഘിച്ചാല്‍ നടപടി: മുന്നറിയിപ്പുമായി കേരളാ പോലീസ്

അനുമതിയില്ലാതെ മറ്റൊരാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കി. നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 66ഇ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്.

ബെന്നി തോമസിന്റെ രാജി: വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്

സഹോദരീഭര്‍ത്താവായ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതില്‍ നിയമപരമായ അയോഗ്യതകളൊന്നും ഉണ്ടായിരുന്നില്ലെന്നും, വിവാദങ്ങള്‍ ഒഴിവാക്കാനാണ് അദ്ദേഹം സ്വയം രാജിവെച്ചതെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വസ്തതയുള്ള ഒരാളെ ആവശ്യമായിരുന്നതിനാലാണ് ബെന്നിയെ നിയമിച്ചത്. കെപിസിസി യോഗത്തില്‍ ചെറിയൊരു പരാമര്‍ശം ഉണ്ടായെങ്കിലും പിന്നീട് അത് തിരുത്തിയിട്ടുണ്ട്. ബെന്നി തോമസിന്റെ രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല.

Latest News

ഇത്തിരി നേരം: ഒത്തിരി കാര്യം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം, തുടക്കം ജൂണ്‍ 15 മുതല്‍, ഇടുക്കിയില്‍ കാട്ടാന ആക്രമണം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം
ഇത്തിരി നേരം: ഒത്തിരി കാര്യം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം, തുടക്കം ജൂണ്‍ 15 മുതല്‍, ഇടുക്കിയില്‍ കാട്ടാന ആക്രമണം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം
June 8, 2026
എസ്.എന്‍.ഡി.പി യോഗം നേതാവ് മഹേശന്റെ ആത്മഹത്യ: പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട വി.എം സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി
എസ്.എന്‍.ഡി.പി യോഗം നേതാവ് മഹേശന്റെ ആത്മഹത്യ: പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട വി.എം സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി
June 8, 2026
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; 15 മരണം, സുനാമി ഭീഷണിയും ആശങ്കയും
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; 15 മരണം, സുനാമി ഭീഷണിയും ആശങ്കയും
June 8, 2026
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം, തിരിച്ചടിച്ച് ഇറാന്‍, സംഘര്‍ഷം സമാധാന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം, തിരിച്ചടിച്ച് ഇറാന്‍, സംഘര്‍ഷം സമാധാന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
June 8, 2026
 ഹജ്ജിനു ശേഷമുള്ള തീര്‍ഥാടകരുടെ  ആദ്യസംഘം മദീനയിലെത്തി; ഹൃദ്യമായ സ്വീകരണമൊരുക്കി കെ.എം.സി.സി
ഹജ്ജിനു ശേഷമുള്ള തീര്‍ഥാടകരുടെ ആദ്യസംഘം മദീനയിലെത്തി; ഹൃദ്യമായ സ്വീകരണമൊരുക്കി കെ.എം.സി.സി
June 7, 2026
സലിം കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; പറവൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചു
സലിം കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; പറവൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചു
June 7, 2026
ചിരിയില്‍ പൊതിഞ്ഞ സത്യങ്ങള്‍; മരണത്തെയും നിര്‍ഭയം നേരിട്ട 'ലാഫിങ് വില്ല'യുടെ ഉടമ
ചിരിയില്‍ പൊതിഞ്ഞ സത്യങ്ങള്‍; മരണത്തെയും നിര്‍ഭയം നേരിട്ട 'ലാഫിങ് വില്ല'യുടെ ഉടമ
June 6, 2026
 റിയാദ് എയറിന്റെ ആദ്യ രണ്ട് ഡ്രീംലൈനറുകള്‍ സൗദിയിലെത്തി, ആദ്യ സര്‍വീസ് ജൂലൈ ഒന്നിന് ലണ്ടനിലേക്ക്
റിയാദ് എയറിന്റെ ആദ്യ രണ്ട് ഡ്രീംലൈനറുകള്‍ സൗദിയിലെത്തി, ആദ്യ സര്‍വീസ് ജൂലൈ ഒന്നിന് ലണ്ടനിലേക്ക്
June 6, 2026
സൗദിയില്‍ വിദേശികള്‍ക്ക്  അറബി പഠനം:   'വിസാല്‍' അറബിക് ഭാഷാ പഠന പദ്ധതി വ്യാപിപ്പിക്കുന്നു
സൗദിയില്‍ വിദേശികള്‍ക്ക് അറബി പഠനം: 'വിസാല്‍' അറബിക് ഭാഷാ പഠന പദ്ധതി വ്യാപിപ്പിക്കുന്നു
June 5, 2026
എയര്‍ബസ് A321XLR സ്വന്തമാക്കി സൗദിയ; മധ്യപൂര്‍വേഷ്യയിലെ ആദ്യ വിമാനം
എയര്‍ബസ് A321XLR സ്വന്തമാക്കി സൗദിയ; മധ്യപൂര്‍വേഷ്യയിലെ ആദ്യ വിമാനം
June 5, 2026