l o a d i n g

ഗൾഫ്

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സ്‌നേഹസൗഹൃദ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

റിയാദ്: വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളെ ഒരേ വേദിയില്‍ അണിനിരത്തി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ്-ഈസ്റ്റര്‍-വിഷു സ്‌നേഹസൗഹൃദ സംഗമം സംഘടിപ്പിച്ചു. പ്രവാസലോകത്ത് ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു ഈ ഒത്തുചേരല്‍.

കേരളത്തില്‍ നിന്നുള്ള അധ്യാപകര്‍ സഞ്ചരിച്ച വിനോദസഞ്ചാര വാഹനം തമിഴ്നാട്ടിലെ മൂന്നാര്‍ റോഡില്‍ അപകടത്തില്‍പ്പെട്ട് 10 പേര്‍ മരണമടഞ്ഞ സംഭവത്തിലും, ജി.എം.എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് ചിങ്ങോലിയുടെ പിതാവിന്റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

കേരളത്തിന്റെ കാര്‍ഷിക ഉത്സവമായ വിഷുവിനോടനുബന്ധിച്ച് 2026 ഏപ്രില്‍ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 മണിവരെയായിരുന്നു പരിപാടി. ജി.എം.എഫ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും റിയാദിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററിലെ ഡോ. ഇദ്രീസ് മുഖ്യാതിഥിയായിരുന്നു. ജി.എം.എഫ് ചെയര്‍മാന്‍ റാഫി പാങ്ങോട്, രക്ഷാധികാരികളായ ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026